ഉപ്പും കുരുമുളകും ചേര്‍ന്നാല്‍ ഏത് വേദനയും പോവും

പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുമ്പോള്‍ അത് എത്രത്തോളം ഫലപ്രദമാകും എന്നത് തന്നെയാണ് സംശയം. പലപ്പോഴും ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. മിനിട്ടുകള്‍ കൊണ്ട് ഇത് പല്ലുവേദനയെ കുറയ്ക്കും എന്നതാണ് സത്യം. എന്തൊക്കെയാണ് ആ പൊടിക്കൈകള്‍ എന്ന് നോക്കാം.

ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്താല്‍ പല്ലുവേദന പിന്നെ ജീവിതത്തില്‍ ശല്യം ചെയ്യില്ല.

ഗ്രാമ്പൂ : ഗ്രാമ്പൂ പല്ലിനടിയില്‍ കടിച്ചു പിടിയ്ക്കുന്നത് പല്ല് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെയ്ക്കുക.

ഉപ്പുവെള്ളം കവിള്‍ കൊള്ളുക

ഉപ്പുവെള്ളം നമ്മുടെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും പ്രതിരോധിയ്ക്കുന്നു. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് പല്ലുവേദനയെ ഇല്ലാതാക്കും.

പേരയ്ക്കയുടെ ഇല

പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും പല്ലുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന പ്രതിവിധിയാണ്.

വെള്ളം കുടിക്കു ആരോഗ്യം വര്‍ദ്ധിപ്പിക്കൂ

നാം കുടിക്കുന്ന ശുദ്ധജലത്തിന് അവിശ്വസനീയമായ ചില ഗുണങ്ങളുണ്ട്.ഈ സത്യം പലർക്കും അറിയില്ല. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം സുഗമമാവണമെങ്കിൽ ജലം അത്യന്താപേക്ഷിതമാണ് .

പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതിൽ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ ?ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നത്.

ഭക്ഷണം ദഹിപ്പിക്കാൻ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട് .ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേർത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീർക്കുന്നത് ശരീരത്തിലെ ജലാംശമാണ് .പല കാരണങ്ങൾകൊണ്ടും ചിലപ്പോൾ നമ്മുടെ ശരീരത്തിൽ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിർവീര്യമാക്കാൻ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.

മറ്റു പലഗുണങ്ങളുമുണ്ട് ജലത്തിന്. ഇത് ചർമത്തെ തിളക്കവും,മിനുസവും ഇല്ലാതാക്കും.പ്രായത്തെ ചെറുക്കനും ഇത് സഹായിക്കുന്നു. എന്നാൽ സാധാരണ ജലം കുടിക്കുന്നതിനോട് ആർക്കും താല്പര്യം ഉണ്ടാവില്ല. നല്ലരീതിൽ ജലത്തെ എങ്ങിനെ സ്വാദുള്ളതാക്കാമെന്നു നോക്കാം.

പൊതീന ചേർത്ത് വെള്ളത്തെ സ്വാദിഷ്ടമാക്കാം .ചെറുനാരങ്ങാ ചേർത്ത് കുടിക്കാം.ഒരു ദിവസം എത്ര വെള്ളം കുടിച്ച് എന്നറിയാൻ ചിലപോംവഴികൾ ഉണ്ട്.

ഒരു കുപ്പിയിൽ നിറയെ വെള്ളമെടുക്കുക.അതിൽ കുടിക്കുന്ന വെള്ളത്തിന്റെ തോത് അടയാളപ്പെടുത്തുക.ഒറ്റയടിക്ക് ഒന്നിച്ച് കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ കുറേശ്ശയായി കുടിക്കുകയും കുടിച്ച വെള്ളത്തിന്റെ അളവ് കുപ്പിയിൽ തന്നെ രേഖപ്പെടുത്തുകയും ചെയ്യുക.

പാൽ ആരോഗ്യത്തിന് ഹാനീകരം !

തലമുറകളായി നാം കേട്ട് വരുന്ന കാര്യമാണ് പാൽ ആരോഗ്യത്തിന് ഉത്തമം എന്ന്. എല്ലിനും പല്ലിനും കാത്സ്യം നൽകുന്നതിനുള്ള എളുപ്പ വഴി ! . പാലിൽ ആരോഗ്യം ഇല്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇപ്പോഴത്തെ കാലത്ത് പാലിൽ എന്തൊക്കെ മായങ്ങളാണ് കലർന്നിരിക്കുന്നതെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. അത് കാലത്തിന്റെ കുഴപ്പമല്ല, കാലം മാറുമ്പോൾ കോലവും മാറുന്ന മനുഷ്യരുടെ കുഴപ്പം തന്നെയാണ്.

വെളുത്ത പാലിലെ വിഷം : സെക്കന്റിരാബാദിലെ ഭവാന്‍സ് വിവേകാനന്ദ കോളേജ് ബയോകെമിസ്ട്രി നടത്തിയ പഠനത്തില്‍ പാലില്‍ നിരവധി മായങ്ങൾ ചേർക്കുന്നുവെന്ന് കണ്ടെത്തി.

സുക്രോസ്, സ്‌കിംഡ് പാല്‍പ്പൊടി, ഉപ്പ്, യൂറിയ, ഫോര്‍മലിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഡിറ്റര്‍ജെന്റുകള്‍ എന്നിവയാണ് വെളുത്ത പാലിലെ വിഷം. ഇത്തരം വസ്തുക്കള്‍ ചേര്‍ക്കുന്നത് പാലിന്റെ പോഷകഗുണം കുറയ്ക്കുമെന്നു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

പാൽ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ: യൂറിയ പോലുള്ളവ പാലില്‍ ചേര്‍ക്കുന്നത് കണ്ണിന് കാഴ്ചക്കുറവ്, ദഹനക്കേട്, വയറിളക്കം, അസിഡിറ്റി, കിഡ്‌നി പ്രശ്‌നങ്ങള്‍, അള്‍സര്‍, ഹൈപ്പോടെന്‍ഷന്‍, ശ്വസനപ്രശ്‌നങ്ങള്‍, ഗ്യാസോഇന്‍ഡസ്‌ട്രൈനല്‍ തുടങ്ങിയ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. പശുക്കൾക്ക് പാലുല്‍പാദനം കൂടാനായി ഓക്‌സിടോസിന്‍ കുത്തിവയ്ക്കാറുണ്ട്. ഇതുവഴി ഇത് മനുഷ്യശരീരത്തിലെത്തുന്നു. പെണ്‍കുട്ടികളില്‍ നേരത്തെയുള്ള മാറിടവളര്‍ച്ച, പുരുഷസ്തനവളര്‍ച്ച, മാസമുറ ക്രമക്കേടുകള്‍, ഹൃദയപ്രശ്‌നങ്ങള്‍, കാഴ്ചക്കുറവ്, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ?

 ഒരുപാട് പോഷകഗുണങ്ങളുടെ കലവറയാണ് ക്യാരറ്റ്. അതുപോലെതന്നെയാണ് ഇഞ്ചിയും. എന്നാല്‍ ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടോ എന്നത് പല ആളുകള്‍ക്കും ഒരു പ്രധാന സംശയമാണ്. എന്നാല്‍ അതൊരു സംശയം മാത്രമാണെന്നുള്ളതാണ് വസ്തുത. ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ മിശ്രിതം സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും. അതുപോലെ ഇത് ഒപ്റ്റിക്കല്‍ നേര്‍വിനെ ശക്തിപ്പെടുത്തുന്നത് വഴി കാഴ്ച്ചമെച്ചപ്പെടുത്തുകയും ചെയ്യും. ക്യാരറ്റ് നീരും ഇഞ്ചിയും ഒരുമിച്ച് ചേരുമ്പോള്‍ ആന്റിബാക്റ്റിരില്‍ ഗുണങ്ങള്‍ ഉണ്ടാകുകയും വൈറല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുകയും ചെയ്യും. അതുപോലെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനയും നീരും പരിഹരിക്കാന്‍ ഇതു വളരെ ഉത്തമമാണ്. കൂടാതെ ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവ മാറാനും ഇവ കഴിക്കുന്നത് നല്ലതാണ്. ഈ മിശ്രിതം രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും അതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മണമോ രുചിയോ നിറമോ ഇല്ലാത്ത പൊട്ടാസ്യം ബ്രോമേറ്റ് വയറുവേദന, അതിസാരം, ഛര്‍ദ്ദി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കല്‍, ബധിരത, വെര്‍ട്ടിഗോ, നാഡീസംവിധാനങ്ങള്‍ക്ക് തകരാര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിന്റെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ബ്രെഡും ബിസ്‌കറ്റും സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കുക...അവ നിങ്ങളെ ഒരു കാന്‍സര്‍ രോഗിയാക്കും

ആളുകളുടെ ഇഷ്ട ആഹാരപദാര്‍ത്ഥങ്ങളായ ബ്രെഡ്, ബണ്‍, ബിസ്‌കറ്റ്, പിസ്സ തുടങ്ങിയവയില്‍ മാരക രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇത്തരം രാസവസ്തുക്കള്‍ മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. ഇവയില്‍ 84 ശതമാനം സാംപിളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ കണ്ടെത്തി. ഉപ്പിന്റെ അധികമായ തോത് തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പൊട്ടാസ്യം അയൊഡേറ്റിന്റെ ഉപയോഗം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിന് വിലക്കില്ലയെന്നതാണ് മറ്റൊരു വസ്തുത.

മണമോ രുചിയോ നിറമോ ഇല്ലാത്ത പൊട്ടാസ്യം ബ്രോമേറ്റ് വയറുവേദന, അതിസാരം, ഛര്‍ദ്ദി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കല്‍, ബധിരത, വെര്‍ട്ടിഗോ, നാഡീസംവിധാനങ്ങള്‍ക്ക് തകരാര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിന്റെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തന്തൂരി ചിക്കന്‍ ദിവസവും കഴിച്ചാല്‍ എന്ത് സംഭവിക്കും?

 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇഷ്ട വിഭങ്ങളിലൊന്നായിരുന്നു തന്തൂരി ചിത്തന്‍. തന്തൂരി അടുപ്പില്‍ നാനിനും ചപ്പാത്തിക്കും പകരം പാകമായ ചിക്കന്‍ വിഭവം, കഴിച്ചവരുടെയെല്ലാം ഇഷ്ട ഭക്ഷണത്തിന്റെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. ഉപ്പും മസാലയും ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ടെടുക്കുന്ന ചിക്കന് വിഭവത്തിന്റെ ഉദ്ഭവത്തിന് ഇന്ത്യാ – പാക് വിഭജനത്തെക്കാള്‍ പഴക്കമുണ്ട്. പാക്കിസ്ഥാനിലെ പെഷാവാറിലെ മൊതി മഹല്‍ എന്ന റെസ്റ്റോറന്റില്‍ കുന്ദന്‍ ലാല്‍ ഗുജറാന്‍ എന്നയാളാണ് ഈ വിഭവത്തിന് പിന്നില്‍.

ചിക്കന്‍ കട്ടിതൈരിലും തന്തൂരി മസാലയിലും സാധാരണ രീതിയില്‍ കുരുമുളക്, മുളക് പൊടി, എന്നിവ ചേര്‍ത്ത് തന്തൂരി അടുപ്പില്‍ നന്നായി പൊരിച്ചെടുക്കുന്ന തന്തൂരി ചിക്കന്റെ പ്രധാന പ്രത്യേകത കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോളാണ്. മഞ്ഞള്‍, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ട് എടുക്കുന്ന വിഭവമായതിനാല്‍ തന്തൂരി ചിക്കന്‍ ആരോഗ്യത്തിന് അപകടകരമല്ലാത്ത മാംസാഹാരമായാണ് കരുതപ്പെടുന്നത്. മാംസ പ്രിയരായവരുടെ തീന്‍ മേശയിലെ സ്ഥിരം വിഭവമായി തന്തൂരി ചിക്കന്‍ മാറിയതിനുള്ള പ്രധാന കാരണവും ഇതുതന്നെ.

ഉയര്‍ന്ന ചൂടില്‍ ചുട്ടെടുക്കുമ്പോള്‍ ഇറച്ചിയിലെ കൊഴുപ്പ് മുഴുവന്‍ ഇല്ലാതാകുന്നതാണ് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണമായി തന്തൂരി ചിക്കനെ പരിഗണിക്കാനുള്ള പ്രധാന കാരണം. ഇക്കാരണം നിരത്തി ദിവസവും തന്തൂരി ചിക്കന്‍ കഴിക്കുന്നവര്‍ നിരവധിയാണ്. ദിവസവും കഴിക്കുന്നത് വിലക്കുന്നവര്‍ പോലും എല്ലാ ആഴ്ചയിലും കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്താറുമില്ല.

എന്നാല്‍ ഉപ്പും മുളകും മസാലയും ചേര്‍ത്ത് എണ്ണയില്‍ മുക്കിയെടുത്ത് നേരിട്ട് കനലില്‍ വേവിച്ചെടുക്കുന്ന ഇറച്ചിയും മീനുമെല്ലാം ക്യാന്‍സറിന് കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍. കാനഡയിലെ വാന്‍കൂറില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രാജിവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജ്യൂസ്

ആരോഗ്യത്തിന്റെ കാര്യത്തിൽ കൊളസ്ട്രോൾ എന്നും ഒരു വില്ലൻ തന്നെയാണ്. അത് കൂടിയാലും പ്രശ്നം കുറഞ്ഞാലും പ്രശ്നം. കൊളസ്ട്രോ‌ൾ കൂടി, കുറഞ്ഞു എന്നു പറയുന്നതല്ലാതെ ആർക്കും എന്താണ് ഈ കൊളസ്ട്രോൾ എന്നറിയില്ല. ശരിക്കും എന്താണ് കൊളസ്ട്രോൾ?. ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. കൊഴുപ്പുതൻമാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്.

നിങ്ങൾക്ക് കൊളസ്ട്രോ‌ൾ കൂടിയെന്ന് വരുമ്പോൾ പലതരത്തിലുള്ള ചികിത്സകളും മരുന്നുകളും ഡോക്ടർമാർ നിർദേശിക്കും. എന്നാൽ, ചെറിയ ചില കാര്യങ്ങളിലൂടെ നമുക്ക് തന്നെ ഇത് നിയന്ത്രിക്കാൻ കഴിയും. ശരീരത്തിന് ആവശ്യമുള്ള ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തില്‍നിന്ന് 20 ശതമാനം കൊളസ്ട്രോളാണ് നമുക്ക് ലഭ്യമാവുക. ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ അളവാണ് യഥാര്‍ഥത്തില്‍ കരളിലെ കൊളസ്ട്രോളിന്‍റ്റെ അളവിനെ നിയന്ത്രിക്കുന്നത്.

ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കാലിലെ ധമനികളെ ബാധിക്കുന്ന പെരിഫറല്‍ വാസ്കുലാര്‍ ഡിസീസ്, രക്താതിമര്‍ദം, വൃക്കരോഗങ്ങള്‍, കരളില്‍ കൊഴുപ്പടിയുക, പിത്താശയക്കല്ലുകള്‍, ലൈംഗികശേഷിക്കുറവ്, സ്തനം, കുടല്‍ ഇവയിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയാണ് അമിത കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍ പ്രമേഹത്തിന് മുന്നോടിയായും അമിത കൊളസ്ട്രോള്‍ എത്താറുണ്ട്.

ദിവസവും ഓരോ പേരയ്ക്ക കഴിക്കൂ, പ്രമേഹത്തോട് വിട പറയൂ!

വേനല്‍ക്കാല ഭക്ഷണങ്ങളുടെ ഗണത്തില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന പഴമാണ് പേരയ്ക്ക. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് പേരയ്ക്കയുടെ ഹൈലൈറ്റ്. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്ന ഒന്നാണ് പേരയ്ക്ക. വേനല്‍ക്കാലമായാല്‍ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. മരണത്തിനു വരെ കാരണമായേക്കാവുന്ന രീതിയില്‍ നിര്‍ജ്ജലീകരണം സംഭവിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ പേരയ്ക്ക ജ്യൂസ് സഹായകമാണ്.

തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്‍. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. കൂടാതെ മഞ്ഞപ്പിത്തവും അതുപോലുള്ള ഗുരുതരമായ രോഗങ്ങളും ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിയ്ക്കുന്ന കാലമാണ് ഇത്. ഈ കാലഘട്ടത്തില്‍ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു.

വേനല്‍ക്കാലങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികാണ് പ്രമേഹത്തെ തടയുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

കറിവേപ്പില കഴിച്ചാൽ....?

ഭക്ഷണത്തിന് മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരും തന്നെ കഴിക്കാറില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും. കറിവേപ്പിലയുടെ ഗുണങ്ങൾ പലർക്കും അറിയത്തില്ല. ഇന്ത്യയിലും ചില അയല്‍രാജ്യങ്ങളിലും ആഹാരങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ളതാണ് കറിവേപ്പില.

  വളെരെയധികം ഗുണ മേന്‍മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്. കിഡ്നി പ്രശ്നങ്ങള്‍ ,കണ്ണു രോഗങ്ങള്‍ അകാല നര ,ദഹന സംബന്ധമായ അസുഖങ്ങള്‍ ,മുടികൊഴിച്ചില്‍ .ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം .

ജീവകം എ ധാരാളമുള്ള കറിവേപ്പില. ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാൽ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. ആഹാരങ്ങളില്‍ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മുട്ട കഴിയ്ക്കുമ്പോള്‍ കുരുമുളക് പൊടി ചേര്‍ക്കാറില്ലേ? ഇല്ലെങ്കില്‍ സൂക്ഷിക്കൂ... ഇതെല്ലാം നിങ്ങള്‍ക്കും സംഭവിച്ചേക്കാം!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. ഇത് വിവിധ രീതികളില്‍ സ്വാദുഷ്ടമായ വിഭവമായി തയ്യാറാക്കാനും കഴിയും. അതുപോലെതന്നെയാണ് കറുത്ത പൊന്നായ കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളാണ് ഉള്ളത്.

പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും കുരുമുളക് ഉപയോഗിയ്ക്കാറുണ്ട്. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്പോഴും

ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്നു. മുട്ടയില്‍ കുരുമുളകു ചേര്‍ത്ത് കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കു…

മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയേണിന്റെ തോത് വര്‍ദ്ധിയ്ക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്.അതുപോലെ ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇത്.

ദിവസം മുഴവുന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ മസില്‍ ബില്‍ഡപ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളകു മിശ്രിതം.

കാപ്പി ധൈര്യമായി കുടിച്ചോളൂ; കാപ്പിയും കാൻസറും തമ്മിൽ ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടന

കാപ്പി അമിതമായി കുടിക്കുന്നത് കാൻസറിനു കാരണമായേക്കും എന്നായിരുന്നു ആരോഗ്യമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് ലോകാരോഗ്യ സംഘടന. കാപ്പിയും കാൻസറും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന് ആണു ലോകാരോഗ്യസംഘടന പറയുന്നത്.

കാപ്പിയിൽ കാൻസറിനു കാരണമായേക്കാവുന്ന കാർസിനോജൻ ഉണ്ടെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കാൻസറിനെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്തരാഷ്ട്ര് ഏജൻസിയിലെ പ്രമുഖർ കാപ്പി കാൻസറിനു കാരണമാകുമെന്ന് തെളിയിക്കാനുള്ള തെളിവുകൾ അപര്യാപ്തമാണെന്നു വ്യക്തമാക്കി.

അതേസമയം, കാൻസറിനെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്താരാഷ്‌ട്ര എജന്‍‌സി അമിതമായ ചൂടോട് കൂടി ഏത് പാനീയവും കുടിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കൂട്ടുമെന്നും വ്യക്തമാക്കുന്നു.

ആരോഗ്യത്തിന്റെ രഹസ്യം ഇവിടെ

നാം കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മാംസഭുക്കിനേക്കാൾ ആരോഗ്യവും ആയുസ്സും കൂടുതൽ സസ്യഭുക്കുകൾക്കാണെന്ന സത്യം എത്ര പേർക്കറിയാം?. രുചിയുടെ പിന്നാലെ പോകുന്നവർ ആരോഗ്യത്തെ മറക്കുന്നു.

സസ്യഭുക്കുകളില്‍ പല രോഗങ്ങളും മാംസഭക്ഷണം കഴിക്കുന്നവരേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്യാഹാരികള്‍ കൂടുതല്‍ ഫൈബര്‍ കഴിക്കുന്നു. മാത്രമല്ല അവരുടെ ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ സസ്യാഹാരം കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ സ്തനാര്‍ബുദ സാധ്യതയും വളരെ കുറവാണെന്നാണ് കണ്ടെത്തിയത്.

സസ്യാഹാരം കഴിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണ് കണ്ടെത്തിയത്. എന്നാൽ സസ്യഭുക്കുകൾ അല്ലാത്തവരിൽ കൊളസ്ട്രൊളിനുള്ള സാധ്യത വളരെ കൂടുതലാണ്. പൂർണമായും സസ്യാഹാരം കഴിക്കുന്നവരിൽ രക്ത സമ്മർദ്ദം കുറയ്ക്കും. അതോടൊപ്പം പ്രമേഹത്തിനുള്ള സാധ്യതയും വളരെ കുറവാണ്.

ശക്തിയേറിയ എല്ലുകള്‍, പല്ലുകള്‍, ശരീര പേശികള്‍, ആരോഗ്യമുള്ള ഹൃദയം എന്നിവക്ക് ശരീരത്തില്‍ കാല്‍‌സ്യം ആവശ്യമാണ്. ഇത്തരത്തില്‍ കാല്‍‌സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കിവി പഴങ്ങള്‍ക്ക് കഴിയും. അതിനാല്‍ കുട്ടികളും പ്രായമായവരും ഈ പഴ ശീലമാക്കുന്നത് നല്ലതാണ്.

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ്. മാംസ്യം, കൊഴുപ്പുകള്‍, വിവിധ തരം ജീവകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ.

നിത്യേന ഈ പഴം ശീലമാക്കൂ... ആരോഗ്യം സംരക്ഷിക്കൂ

ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് കിവി പഴങ്ങള്‍. കാഴ്ചയിലും മനോഹരിയായ ഈ പഴത്തിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ.

ധാരാളം ഇരുമ്പ് അടങ്ങിയ പഴമാണ് ഇത്. പ്രായമായവരുടേയും കുട്ടികളുടേയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഫോളിക്ക് ആസിഡിന്റെ വലിയൊരു സ്രോതസുകൂടിയാണ് കിവി പഴങ്ങള്‍.

ഫോളിക് ആസിഡ് ധാരാളം അടങ്ങിയ പഴമാണ് കിവി. അതുകൊണ്ട് തന്നെ ഗള്‍ഭിണികള്‍ ഈ പഴം കഴിക്കുന്നത് ഉത്തമമാണ്. ഫോളിക് ആസിഡാണ് ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. അതുപോലെതന്നെ ഊര്‍ജോല്‍പാദനത്തിനും ഫോളിക് ആസിഡ് സഹായിക്കുന്നു.

ശക്തിയേറിയ എല്ലുകള്‍, പല്ലുകള്‍, ശരീര പേശികള്‍, ആരോഗ്യമുള്ള ഹൃദയം എന്നിവക്ക് ശരീരത്തില്‍ കാല്‍‌സ്യം ആവശ്യമാണ്. ഇത്തരത്തില്‍ കാല്‍‌സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കിവി പഴങ്ങള്‍ക്ക് കഴിയും. അതിനാല്‍ കുട്ടികളും പ്രായമായവരും ഈ പഴ ശീലമാക്കുന്നത് നല്ലതാണ്.

തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കിയാല്‍ വിഷം

തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കുന്നുണ്ടോ? എങ്കില്‍ അത് അപകടമാണ്. ഇത്തരത്തില്‍ നമ്മള്‍ കാണിച്ച് കൂട്ടുന്ന അറിവില്ലായ്മ നമ്മുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ട് തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്ന് പറയുന്നു.നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. പഠനങ്ങളില്‍ നിന്നും തെളിയിക്കപ്പെട്ടതാണ് ഇക്കാര്യം. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഇക്കാര്യം തെളിവു സഹിതമാണ് നമുക്ക് മുന്നില്‍ നിരത്തുന്നത്.

വെള്ളം ചൂടാക്കുന്നതെന്തിന്?

വെള്ളം ചൂടാക്കി കുടിയ്ക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്. വെള്ളം ചൂടാക്കുമ്പോള്‍ അതിലെ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ആരോഗ്യകരമെന്ന് പറയുന്നത്.

വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍

വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും രാസമാറ്റത്തിന് വിധേയമാകും. ഇത് പിന്നീട് അപകടകരമായ രാസവസ്തുക്കളായി രൂപം മാറുന്നു.

നൈട്രേറ്റ്‌സ്

ഭൂമിയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് നൈട്രേറ്റ്. മണ്ണിലും വെള്ളത്തിലും വായുവിലും എന്നു വേണ്ട എല്ലാ വസ്തുക്കളിലും നൈട്രേറ്റ് കാണപ്പെടുന്നുണ്ട്. ചൂടാക്കിയ വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി മാറും. ഇത് വിഷമാണ്.

ക്യാന്‍സര്‍ കാരണം

ക്യാന്‍സറിന് കാരണമാകുന്ന വിഷമാണ് നൈട്രോസാമിന്‍സ് എന്നത്. ഇത് രക്താര്‍ബുദത്തിനും കുടല്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ ക്യാന്‍സറിനും കാരണമാകും.

പാവയ്ക്കയിലുള്ളത് ആരും പ്രതീക്ഷിക്കാത്ത അപകടം

പാവയ്ക്ക നമുക്കിടയില്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള പച്ചക്കറിയായാണ് അറിയപ്പെടുന്നത്. പ്രമേഹരോഗികള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളില്‍ മുന്നിലാണ് പാവയ്ക്ക. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്.

അതുകൊണ്ട് തന്നെ ഇതിന്റെ അമിത ഉപയോഗം പലപ്പോഴും നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പലപ്പോഴും ഇതറിയാതെയായിരിക്കും നമ്മള്‍ പാവയ്ക്ക കഴിയ്ക്കുന്നത്. ഇന്നത്തെ കാലത്ത് പാവയ്ക്ക എന്ന് മാത്രമല്ല പച്ചക്കറികളെല്ലാം തന്നെ വിഷമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാവയ്ക്ക കൊണ്ടുണ്ടാകുന്ന ദോഷവശങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

പ്രമേഹത്തിന് പാരയാകുമ്പോള്‍

പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പ്രമേഹത്തിന്റെ മരുന്നും പാവയ്ക്ക ജ്യൂസും തമ്മില്‍ ഉണ്ടാക്കുന്ന ബന്ധം പലപ്പോഴും പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും.

ഹൃദയതാളം തെറ്റാന്‍

പലപ്പോഴും ഹൃദയസ്പന്ദനത്തില്‍ നേരിയ മാറ്റം സൃഷ്ടിയ്ക്കാന്‍ പാവയ്ക്ക കഴിയ്ക്കുന്നത് കാരണമാകും. ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു.

വയറു വേദന

പലപ്പോഴും നല്ലതാണെന്ന് കരുതി നമ്മള്‍ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. വയറു വേദന ഉണ്ടാക്കാന്‍ മുന്നിലാണ് പലപ്പോഴും പാവയ്ക്ക എന്നതാണ് മറ്റൊരു കാര്യം.

കോമ അവസ്ഥയുണ്ടാക്കുന്നു

 പാവയ്ക്കയുടെ അമിതമായ ഉപയോഗം പലപ്പോഴും പ്രമേഹത്തിന്റെ അളവിനെ വളരെയധികം താഴ്ത്തുകയും ഇത് കോമ അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു.

കരളിന്റെ പ്രവര്‍ത്തനം

കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കുന്നതിനും പലപ്പോഴും പാവയ്ക്ക കാരണമാകുന്നു. കരളില്‍ വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്‌നത്തിലാക്കാന്‍ പാവയ്ക്ക കാരണമാകുന്നു.

വിനെഗറും തേനും,അമൃതിന്റെ ഗുണം!!

അനാരോഗ്യകരമായ ജീവിത രീതികളാണ്‌ പലപ്പോഴും അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്‌. ശരീരത്തിലെ പിഎച്ച്‌ തോതു കുറയുന്നത്‌ പലപ്പോഴും അണുബാധകള്‍ക്കും ഊര്‍ജക്കുറവിനുമെല്ലാം വഴിയൊരുക്കും.

ഇതിനെല്ലാമുള്ള പ്രകൃതിദത്ത പരിഹാരമാണ്‌ ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്‌ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.ആപ്പിള്‍ സിഡെര്‍ വിനെഗര്‍-തേന്‍ മിശ്രിതം കഴിയ്‌ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആപ്പിളില്‍ നിന്നുണ്ടാക്കുന്നതാണ്‌. ഇതില്‍ വൈറ്റമിന്‍ ബി 1, ബി2, ബി6, ബയോട്ടിന്‍, വൈറ്റമിന്‍ സി, ഫോ്‌സഫറസ്‌ തുടങ്ങിയ ധാരാളം ഘടകങ്ങളുണ്ട്‌.

ആപ്പിള്‍ സിഡെര്‍ വിനെഗറും

 തേനും തേനിലും പലതരത്തിലുള്ള വൈറ്റമിനുകളും ഫോസ്‌ഫറസ്‌, സിങ്ക്‌ തുടങ്ങിയ പല ഘടകങ്ങളുമുണ്ട്‌. ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും ചേരുന്നത്‌ പല ഗുണങ്ങളും നല്‍കുന്നു.

സന്ധിവേദന

 ഇത്‌ സന്ധിവേദന കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌.

ദഹനം

ദഹനം സുഖപ്പെടുത്തി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലൊരു മരുന്നാണിത്‌.

വിനെഗര്‍-തേന്‍ മിശ്രിതം

ഒരു കപ്പു വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്‌പൂണ്‍ വിനെഗര്‍ എന്നിവ കലര്‍ത്തി പ്രാതലിന്‌ 20 മിനിറ്റു മുന്‍പ്‌ ഇത്‌ വെറുംവയറ്റില്‍ കഴിയ്‌ക്കുന്നതാണ്‌ ഏറെ നല്ലത്‌.

ഒരു മാസം അടുപ്പിച്ചു 2 പഴം, അദ്‌ഭുതഫലം

പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും മികച്ചതാണ്‌. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്‌. മറ്റു പല ഫലവര്‍ഗങ്ങളേയും അപേക്ഷിച്ചു താരതമ്യേന വില കുറവും.

 ദിവസം ഒരു പഴം പലരുടേയും ശീലമാണ്‌. എന്നാല്‍ ദിവസം 2 പഴമെന്നാണ്‌ കൂടുതല്‍ നല്ലതെന്നു വിദഗ്‌ധര്‍ പറയും. ദിവസം 2 പഴം അടുപ്പിച്ചൊരു മാസം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്‌. ഇത്‌ ഇങ്ങനെ കഴിയ്‌ക്കണമെന്നു പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ബിപി കുറയ്‌ക്കാനും ഹൃദയാരോഗ്യത്തിനും

 ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്‌. ബിപി കുറയ്‌ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ മികച്ചത്‌. ഹാര്‍ട്ട്‌ അറ്റാക്ക്‌ സാധ്യത 40 ശതമാനം വരെ കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌.

താല്‍ക്കാലിക ഊര്‍ജം

ക്ഷീണം തോന്നുന്നുവെങ്കില്‍ താല്‍ക്കാലിക ഊര്‍ജം നല്‍കാന്‍ സാധിയ്‌ക്കുന്ന ഒന്നാണിത്‌

നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം

ഇതിലെ അന്റാസിഡ്‌ നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏറെ മികച്ചതാണ്‌.

അയേണ്‍

ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ 2 മാസം കൊണ്ട്‌ ഈ പ്രശ്‌നം പരിഹരിയ്‌ക്കപ്പെടും. ഇവ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കും.

ചെറുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്താല്‍....

ചെറുനാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടം.

ചെറുനാരങ്ങാവെള്ളത്തില്‍ പലതരം കൂട്ടുകള്‍ ചേര്‍ത്ത് ആരോഗ്യകാര്യങ്ങള്‍ക്കുപയോഗിയ്ക്കാറുണ്ട്. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് പൊതുവെ പ്രചാരത്തിലുള്ള ഒന്നുമാണ്.

എന്നാല്‍ ചെരുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്തു കുടിച്ചാലോ, നമ്മുടെ ചുവന്ന ഉണക്കമുളകുപൊടിച്ചുണ്ടാക്കുന്ന മുളകുപൊടി തന്നെ. വല്ലാതെ എരിയുന്ന പാകത്തിലല്ല, അല്‍പം മാത്രം ചേര്‍ത്തു കുടിയ്ക്കുക. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

പ്രതിരോധശേഷി

ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സിയുണ്ട്. മുളകുപൊടിയില്‍ ക്യാപ്‌സിയാസിന്‍ എന്നൊരു ഘടകവും. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും ചേരുമ്പോള്‍ ഇരട്ടി പ്രതിരോധശേഷിയെന്നു പറയാം.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളും ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കുന്നതു വഴിയാണ് ലിവര്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നത്.

ആന്റിബാക്ടീരിയല്‍

ഇവ രണ്ടും ബാക്ടീരിയകളെ തടയാന്‍ ഏറെ സഹായകമാണ്. ഇവ രണ്ടും ചേര്‍ന്നാല്‍ നല്ലൊരു ആന്റിബാക്ടീരിയല്‍ ക്ലീനറാണ്. . ഇതുകൊണ്ടുതന്നെ ഇവയുണ്ടാക്കുന്ന അസുഖങ്ങള്‍ തടയാനും സഹായിക്കും.

ക്യാന്‍സര്‍

മുളകുപൊടിയിലെ ക്യാപ്‌സയാസിന് ക്യാന്‍സറിനെ തടയാനുള്ള 32 കഴിവുകളുണ്ട്. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും ഈ കഴിവുള്ളതാണ്. സ്വാഭാവികമായും ഫലം ഇരട്ടി. ക്യാപ്‌സയാസിന്‍ ലംഗ്‌സ് ക്യാന്‍സര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം വെറുംവയറ്റില്‍

ആരോഗ്യത്തിനു സഹായിക്കുന്ന നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്‌. മഞ്ഞളും തുളസിയുമെല്ലാം ഇതില്‍ പെടുന്ന ചേരുവകള്‍ തന്നെ.

മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുന്ന ഒന്നാണ്‌. തുളസിയാകട്ടെ, പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയും.

ഇവ രണ്ടു ചേരുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. രാവിലെ വെറുംവയറ്റില്‍ തുളസിയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിച്ചു നോക്കൂ, പ്രയോജനങ്ങള്‍ നിരവധിയാണ്‌.

ചുമ

 ചുമയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്‌. കൃത്രിമമരുന്നുകള്‍ക്കു പകരം ഉപയോഗിയ്‌ക്കാവുന്നവ.

ആസ്‌തമ

ആസ്‌തമ പരിഹരിയ്‌ക്കാന്‍ തുളസിവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ.്‌

കിഡ്‌നി

കിഡ്‌നിയിലെ വിഷാംശം നീക്കം ചെയ്‌ത്‌ കിഡ്‌നിയോരോഗ്യം സംരക്ഷിയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്‌.

സൈനസ്‌, സ്‌ട്രെസ്‌ സൈനസ്‌

സ്‌ട്രെസ്‌ സംബന്ധമായ തലവേദനകള്‍ മാറാനുള്ള ഒരു സ്വാഭാവിക വഴിയാണിത്‌.

ആയുസ്സ് കവര്‍ന്നെടുക്കും പ്രഭാത ഭക്ഷണള്‍

 പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കൊണ്ട് ആരോഗ്യവും ആയുസ്സുവും കുറയുന്നു എന്നത് സത്യം. കാരണം നമ്മള്‍ രാവിലെ കഴിയ്ക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചായിരിക്കും ആ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും നമ്മള്‍ ഒഴിവാക്കരുത്.

പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നമ്മള്‍ ചെലുത്തേണ്ടത്. കാരണം നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും ആയുസ്സിന്റെ നല്ലൊരു ഭാഗം തന്നെ ഇല്ലാതാക്കുന്നു. നിശബ്ദ കൊലയാളികളായാണ് പല ഭക്ഷണങ്ങളും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

അത്യാവശ്യമായി നമ്മള്‍ ഒഴിവാക്കേണ്ട ചില പ്രഭാത ഭക്ഷണങ്ങളുണ്ട്. പലപ്പോഴും ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

വട കഴിയ്ക്കുന്നത് സൂക്ഷിച്ച്

വട കഴിയ്ക്കുന്നത് പലപ്പോഴും പലരുടേയും ശീലമാണ്. പ്രത്യേകിച്ച് രാവിലെ ഓഫീസ് പോവാന്‍ ഇറങ്ങുന്നവര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഇവരുടെയെല്ലാം സ്ഥിരം ഭക്ഷണമായിരിക്കും റെയില്‍വേ സ്റ്റേഷനിലെയും ഹോട്ടലുകളിലേയും വട. എന്നാല്‍ ഇത് കഴിയ്ക്കുമ്പോള്‍ കലോറി എത്രയെന്ന് പോലും നിശ്ചയിക്കാന്‍ കഴിയാത്ത രീതിയിലായിരിക്കും.

പരിപ്പ് വട

വടയില്‍ തന്നെ നിരവധി വെറൈറ്റികള്‍ ഉണ്ട് എന്ന കാര്യം നമുക്കെല്ലാം അറിയാം. പരിപ്പ് വട ഇത്തരത്തില്‍ രാവിലെ തന്നെ ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ മുന്നിലാണ്. ദിവസത്തെ തന്നെ ഇല്ലാതാക്കാന്‍ പരിപ്പ് വടയ്ക്ക് കഴിയും എന്നതാണ് സത്യം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടപ്പിറപ്പായി മാറാന്‍ പരിപ്പ് വട കാരണമാകും.

നെയ്യില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍

പലപ്പോഴും നെയ്യില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ പലരും പ്രഭാത ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കഴിയ്ക്കുന്നത് അനാരോഗ്യത്തിനാണ് വാതില്‍ തുറക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല.

ബ്രഡ് ബട്ടര്‍

തിരക്ക് പിടിച്ച ജീവിതത്തനിടയില്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ പോലും സമയം കിട്ടാത്തവരാണ് ഇതിനെ ആശ്രയിക്കുന്നത്. ബ്രഡും ബട്ടറും കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. പിന്നീട് അതുണ്ടാക്കുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും സമയം കിട്ടിയെന്ന് വരില്ല.

പൂരി മസാല

നോര്‍ത്ത് ഇന്ത്യന്‍ അതിഥിയാണെങ്കിലും പൂരിമസാലയും നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പൂരിമസാല കഴിയ്ക്കുമ്പോള്‍ അല്‍പം ആലോചിക്കുന്നത് നല്ലതായിരിക്കും. കാരണം പൂരിയില്‍ ഉള്ള എണ്ണയും ഉരുളക്കിഴങ്ങുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും അത്രത്തോളം തന്നെ വലുതായിരിക്കും എന്നതാണ് സത്യം.

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍....

മുട്ട ആരോഗ്യത്തിന്‌ ഏറെ നല്ല ഒരു ഭക്ഷണവസ്‌തുവാണ്‌. പ്രോട്ടീനും വൈറ്റമിനുകളുമെല്ലാം ചേര്‍ന്ന ഒന്ന്‌.

മുട്ട പൊട്ടിയ്‌ക്കുമ്പോള്‍ ഇതിലെ മഞ്ഞയില്‍ ചിലപ്പോള്‍ വെള്ള നിറത്തിലെ നൂലു പോലെ, അല്‍പം വളവുള്ള ഒരു വസ്‌തു ചിലപ്പോള്‍ കാണാറുണ്ട്‌. ഇത്‌ മുട്ട കേടായതാണോയെന്ന സംശയം പലര്‍ക്കുമുണ്ടാക്കുകയും ചെയ്യും.

ആ നൂലു പോലുള്ള വസ്‌തുവിനെക്കുറിച്ചു കൂടുതലറിയൂ,

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍..

മുട്ടയുടെ മഞ്ഞയില്‍ കാണുന്ന നൂലു പോലുള്ള ഈ വസ്‌തു മുട്ട കേടായതല്ല. ചാലസ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍..

മുട്ടയുടെ മഞ്ഞയെ തോടിനോടും മുട്ട വെള്ളയുടെ നടുവിലായും ഉറപ്പിച്ചു നിര്‍ത്തുന്നതാണ്‌ ഇതു ചെയ്യുന്നത്‌.

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍..

ഇത്‌ മുട്ട കേടാതയാതണെന്നതിന്റെ സൂചനയല്ല നല്‍കുന്നത്‌, മറിച്ച്‌ മുട്ട നല്ലതാണെന്നതിന്റെ സൂചനയാണ്‌.

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍..

ഫ്രഷായ മുട്ടയിലാണ്‌ ഇത്തരം നൂലു പോലുള്ള ഭാഗം കാണുക. അല്‍പം പഴകിയ മുട്ടയില്‍ ഇത്തരം നൂല്‍ കാണാനാകില്ല.

മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍..

ചില മുട്ടകളില്‍ ഇത്തരം നൂലുകള്‍ ഒന്നിലേറെ കാണാന്‍ സാധിയ്‌ക്കും. ഇത്‌ മുട്ട കൂടുതല്‍ ഫ്രഷാണെന്നതിന്റെ സൂചനയാണ്‌.

ചെറുനാരങ്ങ ഫ്രീസറില്‍ വച്ചു വേണം ഉപയോഗിയ്‌ക്കാന്‍

ചെറുനാരങ്ങ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്‌. ആരോഗ്യത്തിനും അസുഖങ്ങള്‍ തടയാനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്ന്‌.

പല രീതിയിലും ചെറുനാരങ്ങ ഉപയോഗിയ്‌ക്കാം. ചെറുനാരങ്ങാനീരു കുടിയ്‌ക്കാം, സാലഡുകളില്‍ ചേര്‍ക്കാം, അച്ചാറാക്കാം.

എന്നാല്‍ ചെറുനാരങ്ങ വ്യത്യസ്‌തമായ രീതിയില്‍ ഉപയോഗിയ്‌ക്കുന്നതിനെക്കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ച്‌, അതായത്‌ ഫ്രോസന്‍ ചെറുനാരങ്ങ. ഇതിനങ്ങനെ ഉപയോഗിയ്‌ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്‌.

ചെറുനാരങ്ങയുടെ തോല്‍

ചെറുനാരങ്ങയുടെ തോല്‍ കളഞ്ഞാണ്‌ നാം പലപ്പോഴും ഉപയോഗിയ്‌ക്കുന്നത്‌. എന്നാല്‍ ഫ്രീസറില്‍ വയ്‌ക്കുമ്പോള്‍ ഇതിലെ തോലടക്കം പ്രയോജനപ്പെടുത്താനാകും.

തൊലിയില്‍

ചെറുനാരങ്ങയുടെ തൊലിയില്‍ കൂടുതല്‍ പോഷകങ്ങളും വൈറ്റാമിനുകളുമുണ്ട്‌. ചെറുനാരങ്ങയുടെ പ്രയോജനം പൂര്‍ണമായി ലഭിയ്‌ക്കണമെങ്കില്‍ ഇതു മുഴുവനായി ഉപയോഗിയ്‌ക്കണം.

പ്രതിരോധശേഷി

ഈ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്‌ക്കുന്നത്‌ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും. ടോക്‌സിനുകള്‍ നീക്കം ചെയ്യും.

ക്യാന്‍സര്‍

ബ്രെസ്‌റ്റ്‌ ക്യാന്‍സര്‍ അടക്കമുള്ള പലതരം രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണ്‌ ഫ്രോസണ്‍ ചെറുനാരങ്ങ. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും മറ്റു ഘടകങ്ങളും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. ഇത്‌ ക്യാന്‍സറിനുപയോഗിയ്‌ക്കുന്ന കീമോതെറാപ്പി ചികിത്സയേക്കാള്‍ 10,000 ശതമാനം ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്‌.

ബാക്ടീരിയ, ഫംഗസ്‌

ഈ രീതിയില്‍ ഉപയോഗിയ്‌ക്കുന്ന ചെറുനാരങ്ങ ബാക്ടീരിയ, ഫംഗസ്‌ എന്നിവയ്‌ക്കെതിരെ ഏറെ ഫലപ്രദമാണ്‌. അതുകൊണ്ടുതന്നെ വിരശല്യത്തിനും ഏറെ നല്ലതാണ്‌.

കട്ടന്‍ചായയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കാം

എത്ര ഉഷാറില്ലാതിരിയ്ക്കുന്ന വ്യക്തിയാണെങ്കിലും ഒരു കട്ടന്‍ കുടിച്ചാല്‍ ഇല്ലാത്ത ഉഷാര്‍ വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഒരു ഗ്ലാസ്സ് കട്ടന്‍ ചായ നല്‍കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല എന്നത് തന്നെ.

എന്നാല്‍ കട്ടന്‍ചായയില്‍ അല്‍പം നാരങ്ങ നീരു കൂടി ചേരുമ്പോഴോ അത് സംഗതി ഒന്നു കൂടി ഉഷാറാക്കും. കുറച്ചു കൂടി മോഡേണായി പറഞ്ഞാല്‍ ലെമണ്‍ ടീ എന്ന് നമുക്ക് പറയാം. എന്തൊക്കെയാണ് കട്ടന്‍ചായയില്‍ നാരങ്ങ നീരൊഴിച്ച് കുടിച്ചാല്‍ ലഭിയ്ക്കുന്ന ആേേരാഗ്യഗുണങ്ങള്‍ എന്ന് നോക്കാം.

പവ്വര്‍ഹൗസ് എന്ന് പറഞ്ഞാല്‍ ഇതാണ്

വിറ്റാമിന്‍ സി തന്നെയാണ് നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കട്ടന്‍ചായയുടെ പ്രധാന ഗുണവും. ഇത് പവര്‍ഹൗസ് എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

കട്ടന്‍ചായയോടൊപ്പം ചേരുമ്പോള്‍ നാരങ്ങയുടെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റിനേക്കാള്‍ കൂടുതലാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

ചായയില്‍ പാലിന് പകരം നാരങ്ങ

പലപ്പോഴും ചായയില്‍ പാലൊഴിച്ചാണ് നമ്മള്‍ കഴിയ്ക്കാറുള്ളത്. എന്നാല്‍ ഇനി നാരങ്ങ നീരൊഴിച്ച് ചായ കുടിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം. ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതില്‍ മുന്‍പിലാണ് ഈ കൂട്ട്.

കോശങ്ങളെ സംരക്ഷിക്കുന്നു

കോശങ്ങളേയും ഡി എന്‍ എയും നശിപ്പിക്കുന്ന പ്രശ്‌നങ്ങളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്‌ക്കണം, അല്ലെങ്കില്‍

ഉരുളക്കിഴങ്ങ്‌ ദേശഭേദമില്ലാതെ എല്ലാവരും കഴിയ്‌ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്‌. പല രുചികളാണെങ്കിലും. മിക്കവാറും വിഭവങ്ങളില്‍ തൊലിയില്ലാതെയാണ്‌ ഉരുളക്കിഴങ്ങ്‌ ഉപയോഗിയ്‌ക്കാറ്‌. പല ഭക്ഷ്യവസ്‌തുക്കളും തൊലിയോടെ കഴിയ്‌ക്കുമെങ്കിലും ഉരുളക്കിഴങ്ങ്‌ ഈ വിഭാഗത്തില്‍ വരുന്നില്ല.

എന്നാല്‍ ഉരുളക്കിഴങ്ങുതൊലി കളയാതെ കഴിയ്‌ക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഏറെ ഗുണകരമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

പൊട്ടാസ്യം

ഉരുളക്കിഴങ്ങുതൊലിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവ ശരീരത്തിന്റെ പല കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും

അത്യാവശ്യമായ ഒന്നാണ്‌. നാഡികള്‍ക്കും പൊട്ടാസ്യം അത്യാവശ്യം. ഉരുളക്കിഴങ്ങു തൊലിയില്‍ 600 ഗ്രാം പൊട്ടാസ്യമുണ്ടെന്നാണു പറയുക.

പ്രോട്ടീന്‍, ധാതുക്കള്‍

ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്‌ക്കുന്നത്‌ ശരീരത്തിന്‌ ആവശ്യമായ പ്രോട്ടീന്‍, ധാതുക്കള്‍, മിനറലുകള്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഒരുമിച്ചു നല്‍കും.

അയേണ്‍

ശരീരത്തിന്‌ അത്യാവശ്യം വേണ്ട ഒരു ഘടകമാണ്‌ അയേണ്‍. ഉരുളക്കിഴങ്ങു തൊലിയില്‍ ഇതു ധാരാളം അടങ്ങിയിട്ടുണ്ട്‌. 3-5 ഉരുളക്കിഴങ്ങു തൊലിയില്‍ 4 മില്ലീഗ്രാം അയേണ്‍ ഉണ്ടാകും.

പ്രമേഹം

തൊലിയിലെ ഫൈബര്‍ കോശങ്ങള്‍ ഗ്ലൂക്കോസ്‌ വലിച്ചെടുക്കുന്ന പ്രക്രിയ പതുക്കെയാക്കും. ഇതുവഴി പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാനും കുറയാനും സഹായിക്കും.

ഉരുളക്കിഴങ്ങ്‌ തൊലിയോടെ

ഉരുളക്കിഴങ്ങ്‌ തൊലിയോടെ പാചകം ചെയ്‌താലും രുചിയില്‍ വലിയ വ്യത്യാസം വരില്ലെന്നൊരു കാര്യം കൂടിയുണ്ട്‌.

പിസ്ത കൂടുതല്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്..

ആരോഗ്യത്തിന് സഹായിക്കുന്ന നട്‌സില്‍ പിസ്തയും ഏറെ നല്ലതാണ്. പച്ച നിറത്തിലെ ഈ നട്‌സ് വൈറ്റമിനുകള്‍, മിനറലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ എത്ര ഗുണമുള്ള ഭക്ഷണവസ്തുക്കളും ഏറെ കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷം വരുത്തും. പിസ്തയുടെ കാര്യവും വ്യത്യസ്തമല്ല. ഇതും ഏറെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു മാത്രമല്ല, ചില ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും. പിസ്ത കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

തടി

ഇതില്‍ കലോറി കൂടുതലാണ്. 100 ഗ്രാമില്‍ തന്നെ 560 കലോറിയടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമുള്ള ആകെ കലോറിയുടെ നാലിലൊരു ഭാഗം. ഇതു കൂടുതല്‍ കഴിച്ചാല്‍ തടി കൂടുമെന്ന കാര്യത്തില്‍ ഇതുകൊണ്ടുതന്നെ സംശയവും വേണ്ട.

ബിപി

സാധാരണ പിസ്തയില്‍ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇവ വറുത്തു കഴിയ്ക്കുമ്പോള്‍ ഉപ്പു ചേര്‍ക്കുന്നതു പതിവ്. ഇതുകൊണ്ടുതന്നെ ഒരൗണ്‍സില്‍ 121 മില്ലീഗ്രാം സോഡിയമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബിപിയ്ക്കും ഇതുവഴി ഹൃദയപ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

തലവേദന

ശരീരത്തിന് മാംഗനീസ് ആവശ്യമാണ്. എന്നാല്‍ മാംഗനീസ് തോതു കൂടുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് തലവേദന, വിശപ്പു കുറവ്, കാല്‍ വേദന, ്‌ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള കാരണമാകും.

ക്യാന്‍സര്‍

വറുത്തു പിസ്ത കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയാം. കാരണം പിസ്ത വറുക്കുമ്പോള്‍ ഇതില്‍ അക്രൈലമൈഡ് എന്ന ഘടകം രൂപപ്പെടുന്നു. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്‍സിനോജനാണ്.

കിഡ്‌നി

കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്ക് പിസ്ത നല്ലതല്ല. കാരണം ഇതില്‍ പൊട്ടാസ്യം ധാരാളമുണ്ട്. കിഡ്‌നി പ്രശ്‌നങ്ങളെങ്കില്‍ പൊട്ടാസ്യം കിഡ്‌നിയ്ക്കു വേണ്ട വിധത്തില്‍ പുറന്തള്ളാന്‍ സാധിയ്ക്കില്ല. ഇത് മനംപിരട്ടല്‍, ക്ഷീണം, പള്‍സ് റേറ്റ് കുറയുക, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് പിസ്ത. ഇവ കൂടുതലായാല്‍ കാല്‍സ്യം ഓക്‌സലേറ്റ് വര്‍ദ്ധിയ്ക്കും. ഇത് കിഡ്‌നി സ്റ്റോണിന് കാരണമാകും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍

പാലും മുട്ടയും നല്ല ആഹാരസാധനങ്ങളാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ആഹാരസാധനങ്ങള്‍. പ്രത്യേകിച്ചു കുട്ടികളുടെ വളര്‍ച്ചയ്ക്ക്. പാലും മുട്ടയും എന്ന് പൊതുവെ കേള്‍ക്കുന്ന ഒരു ജോഡിയാണ്. ഇവ രണ്ടും ഒരുമിച്ചു കഴിയ്ക്കാമോ, ഒരുമിച്ച കഴിച്ചാല്‍ ദോഷമുണ്ടാകുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കും സംശയവമുണ്ടാകും. പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുന്നതിനെക്കുറിച്ചറിയൂ,

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍……

ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകും. മീനിലും ഇറച്ചിയിലും മറ്റുമുള്ളതിനേക്കാള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍.

മസില്‍ വളരുന്നതിനുനള്ള നല്ലൊരു വഴിയാണ് മുട്ടയും പാലും. ബോഡിബില്‍ഡര്‍മാര്‍ കഴിയ്‌ക്കേണ്ടുന്ന ഒന്ന്. മസിലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍.

മുട്ടവെള്ളയില്‍ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകളുണ്ട്. ഇതിനൊപ്പം പാലിലെ ല്യൂസിന്‍ പോലുള്ള പ്രോട്ടീനുകളും മുട്ടമഞ്ഞയുമെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭ്യമാകും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍.

മറ്റു കൊഴുപ്പുകളെപ്പോലെയല്ലാ, മുട്ടയും പാലും. ഇവ രണ്ടും ആരോഗ്യകരമായ കൊഴുപ്പുകളാണെന്നു പറയാം. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ അത്ര ഭയക്കേണ്ടതുമില്ല.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍..

എല്ലുകളുടെ ആരോഗ്യത്തിന് മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും. രണ്ടു ഭക്ഷണങ്ങളും കാല്‍സ്യം സ്മ്പുഷ്ടമായതു തന്നെ കാരണം.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍..

കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ ഭക്ഷണക്കൂട്ടാണിത്. ഇവരുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരം.

ചൂടുചോറില്‍ തൈരൊഴിക്കുമ്പോള്‍ സയനൈഡ് തുല്യം

തൈരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ശരീരത്തിനെ ബാലന്‍സ് ചെയ്യിപ്പിക്കാന്‍ നമ്മളറിയാതെ തന്നെ ശരീരം വളരെയധികം പാടുപെടുന്നുണ്ട്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. ഇങ്ങനെ ശരീരത്തിന്റെ കഷ്ടപ്പാട് കുറയ്ക്കാനാണ് പലപ്പോഴും ഭക്ഷണം കഴിച്ചതിനു ശേഷം തൈര് കഴിയ്ക്കുന്നത് പലരും.

കാരണം ഭക്ഷണത്തിനു ശേഷം ഇത് ദഹിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ മോരിന് അല്ലെങ്കില്‍ തൈരിന് കഴിയും. എന്നാല്‍ ചൂടുള്ള ചോറിനൊപ്പം അല്‍പം തൈരോ മോരോ കഴിച്ചാല്‍ അത് വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്നതാണ് സത്യം

എന്തുകൊണ്ട് ചൂടു ചോറില്‍ മോരൊഴിക്കരുത്

ചൂടു ചോറില്‍ മോരൊഴിച്ച് കഴിഞ്ഞ് അതൊന്ന് മണപ്പിച്ചു നോക്കൂ. ഒരു അസാധാരണമായ ഗന്ധം നിങ്ങള്‍ക്ക് അനുഭവിക്കാനാവും. കീറ്റോണ്‍ ബോഡി ഉണ്ടാവുന്നതിന്റെ മണമായിരിക്കും അത്.

കീറ്റോണ്‍ ബോഡി

കീറ്റോണ്‍ ബോഡി ഉണ്ടാവുന്നത് ശരീരത്തിന് വളരെയധികം അപകടമാണ് ഉണ്ടാക്കുന്നത്. സയനൈഡിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് ശരീരത്തില്‍ ഇത് ഉണ്ടാക്കുന്നത്.

നിശബ്ദ കൊലയാളി

നിശബ്ദ കൊലയാളി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. കീറ്റോണ്‍ ബോഡികളെ അസെറ്റോണും ലോംഗ് ചെയിന്‍ കീറ്റോണും ശരീരത്തെ നിശബ്ദമായി കൊല്ലുന്നവയാണ്. പലപ്പോഴും ശ്വാസതടസ്സവും അതുപോലുള്ള പ്രശ്‌നങ്ങളും പെട്ടെന്നുള്ള മരണത്തിലേക്ക് വഴിവെയ്ക്കുന്നത് ഇവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തണുത്ത ചോറില്‍ മോരൊഴിക്കുമ്പോള്‍

എന്നാല്‍ തണുത്ത ചോറില്‍ മോരൊഴിക്കുമ്പോള്‍ ഇത് ആരോഗ്യകരമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണഅ പഴമക്കാര്‍ പണ്ട് കാലങ്ങളില്‍ പഴകിയ ചോറാണെങ്കിലും അതില്‍ മോരൊഴിച്ച് കഴിച്ചുന്നത്. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് എന്നതാണ് സത്യം.

വെള്ളം കുടിയ്ക്കാം

എന്നാല്‍ ഏതെങ്കിലും തരത്തില്‍ ചൂടുള്ള ചോറില്‍ തൈരൊഴിച്ച് കഴിച്ച് കഴിഞ്ഞാല്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ആറ് ലിറ്റര്‍ രക്തത്തെ വരെ ശുദ്ധീകരിക്കാനും അധിക ഉപ്പ്, അധിക മധുരം എന്നിവയെ പുറന്തള്ളാനും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജനിക് ഉണ്ടാക്കുന്നതിന് ഈ കൂട്ട് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ചൂട് ചോറില്‍ മോരോ തൈരോ ഒഴിച്ച് കഴിയ്ക്കരുത്. ഇത് വളരെയധികം അപകടകരമാണ്.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ, കാരണം.

നാം തിളപ്പിച്ച വെള്ളമാണ് സാധാരണ കുടിയ്ക്കാറ്. തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ സ്വാദിനും മണത്തിനും ഗുണത്തിനുമായി നാം പലതും ചേര്‍ക്കാറുമുണ്ട്.

  ഇഞ്ചി ഭക്ഷണത്തിലെ പ്രധാന ചേരുവയാണ്. ഇതു മാത്രമല്ല, പല രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന ഒന്നുമാണ്.

കുടിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

ബിപി

രക്തം നേര്‍പ്പിയ്ക്കാന്‍ കഴിയുന്നതു കൊണ്ടുതന്നെ ഇഞ്ചിവെള്ളം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

തടി കുറയ്ക്കാന്‍

ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഇഞ്ചിയ്ക്കു കഴിയും. അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കാനും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ സഹായകം.

അണുബാധ

ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഈ വെള്ളം ഏറെ നല്ലതാണ്.

പ്രതിരോധശേഷി

ഇത് വൈറസ്, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

അലര്‍ജി

ഇതിലെ സിങ്ക് , മഗ്നീഷ്യം, ക്രോമിയം എന്നിവ അലര്‍ജി ചെറുക്കാന്‍ നല്ലതാണ്.

കോര്‍ട്ടിസോള്‍

കോര്‍ട്ടിസോള്‍ തോത് കുറയ്ക്കുന്നതു കൊണ്ടുതന്നെ വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും സഹായകം.

ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര്, അനന്തരഫലം.

ക്യാരറ്റ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമെന്നു പൊതുവെ പറയപ്പെടുന്ന ഒന്ന്.ഇഞ്ചിയാകട്ടെ, പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നുമാണ്. ഇതല്ലാതെയും പല ആരോഗ്യഗുണങ്ങളും ഇഞ്ചിയ്ക്കുണ്ട്.

ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും.ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കാഴ്ച

ഈ മിശ്രിതം ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതം. ഈ മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റ്ുകളാണ് ഈ ഗുണം നല്‍കുന്നത്.

വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍

ഈ മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകം.

ഛര്‍ദി, മനംപിരട്ടല്‍

ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള രോഗങ്ങള്‍ മാററാന്‍ സഹായിക്കും.

വേദന

മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്.

ഹൃദയപ്രശ്‌നങ്ങള്‍

ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാണ്.

മോണയുടെ ആരോഗ്യത്തിന്

മോണയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

പ്രഭാത ഭക്ഷണത്തോടൊപ്പം ഉണക്കമുന്തിരിയും

ഒരു ദിവസത്തിന്റെ ആരോഗ്യവും ഉന്‍മേവും മുഴുവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് നമ്മള്‍ എന്നും രാവിലെ കഴിയ്ക്കുന്ന ഭക്ഷണമാണ്. പക്ഷേ നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തോടൊപ്പം അല്‍പം ആരോഗ്യവും കൂടെ ചേര്‍ക്കാന്‍ പാകത്തിലുള്ള ചില ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വെറും വയറ്റില്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നതും ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങള്‍ എന്നു നോക്കാം.

നാരങ്ങാ വെള്ളവും തേനും

ദഹനത്തെ മികച്ചതാക്കാന്‍ സഹായിക്കുന്നതാണ് നാരങ്ങയും ചേനും. ചെറുചൂടോടെ നാരങ്ങാ വെള്ളത്തോടൊപ്പം തേന്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് കുറയ്ക്കാനും ഇത് സഹായിക്കും.

ഈന്തപ്പഴം വെള്ളത്തിലിട്ടത്

വെള്ളത്തിലിട്ട് കുതിര്‍ത്തിയ ഈന്തപ്പഴം വെറും വയറ്റില്‍ മൂന്നെണ്ണം കഴിയ്ക്കുന്നത് അനീമിയയെ ചെറുക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള അയേണ്‍, ഹിമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കും.

ജീരകവെള്ളം

രാവിലെ എഴുന്നേറ്റ ഉടനെ ജീരകവെള്ളം കുടിച്ചു നോക്കൂ. പതിവായി ഇത് ചെയ്താല്‍ വ്യത്യാസം നിങ്ങള്‍ക്ക് ഉടന്‍ മനസ്സിലാവും. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കറിവേപ്പില

വെറുംവയറ്റില്‍ കറിവേപ്പില കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

വെളുത്തുള്ളി നാരങ്ങാ വെള്ളം

വെളുത്തുള്ളി ദഹനത്തെ മെച്ചപ്പെടുത്തുന്നതില്‍ മുന്നിലാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി അമിതവണ്ണത്തെ കുറയ്ക്കാന്‍ വെളുത്തുള്ളി നാരങ്ങാ വെള്ളം സഹായിക്കുന്നു.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ് ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കുടിയ്ക്കുന്നത് അമിതവണ്ണത്തെ കുറയ്ക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി രക്തം ഉണ്ടാവാന്‍ വളരെ നല്ലതാണ്. ഇത് എന്നും രാവിലെ വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് ആരോഗ്യം വര്ഡദ്ധിപ്പിക്കും. മാത്രമല്ല ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

തുളസി തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചാല്‍

ആരോഗ്യം കാക്കാന്‍ പരസ്യങ്ങളുടേയും കൃത്രിമമാര്‍ഗങ്ങളുടേയും പുറമെ പോകണമെന്നില്ല. നമ്മുടെ പ്രകൃതിയില്‍ തന്നെ ഇതിനുള്ള വഴികള്‍ ലഭ്യമാണ്‌. തികച്ചും ശുദ്ധമായ, പാര്‍ശ്വഫലങ്ങളില്ലാത്ത വഴികള്‍.

ഇത്തരം പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ തുളസി. ആരാധനയ്‌ക്കു മാത്രമല്ല, നല്ലൊരു മരുന്നുമാണിത്‌. ശുദ്ധമായ തേനും ഇങ്ങനെ തന്നെ.

തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ കഴിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ്‌. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതും.

പ്രതിരോധശേഷി

ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്‌. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിയ്‌ക്കും.

കോള്‍ഡ്‌

ബാക്ടീരിയ, വൈറസ്‌ എന്നിവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടുതന്നെ കോള്‍ഡ്‌ മാറാനും വരാതിരിയ്‌ക്കാനുമുള്ള നല്ലൊരു വഴി.

ചുമ

ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഈ കോമ്പിനേഷന്‍ സഹായിക്കും. കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം.

അലര്‍ജി

ആന്റിസെപ്‌റ്റിക്‌ ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം.

പ്രായക്കുറവിന്‌

വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവടയങ്ങിയിരിയ്‌ക്കുന്നതു കൊണ്ടുതന്നെ ചര്‍മത്തിന്റെ പ്രായക്കുറവിന്‌ ഏറെ നല്ലത്‌. കോശങ്ങളുടെ റീജനറേഷന്‍ തടഞ്ഞാണ്‌ ഇത്‌ ചെയ്യുന്നത്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഏറെ നല്ലൊരു ഔഷധം. ഇത്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ സഹായിക്കും.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ മാറാനുള്ള നല്ലൊരു പരിഹാരവിധിയാണിത്‌. ഇതു വരുന്നതു തടയുകയും ചെയ്യും.

ബ്രെഡ്‌ കഴിയ്‌ക്കുമ്പോള്‍, ഇതറിയൂ.

 ബ്രെഡ്‌ എല്ലാ രാജ്യത്തുള്ളവരും പൊതുവായി കഴിയ്‌ക്കുന്ന ഭക്ഷണവസ്‌തുവാണ്‌. ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച്‌ പലതരം അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്‌. ഇത്‌ ആരോഗ്യത്തിനു ദോഷമെന്നും ക്യാന്‍സര്‍ വരുത്തുമെന്നുമെല്ലാം. എങ്കിലും സാന്റ്‌വിച്ചും മറ്റും നമ്മുടെ പ്രിയഭക്ഷണമായി എക്കാലവും തുടരുക തന്നെ ചെയ്യും.

ബ്രെഡ്‌ മൈദയില്‍ നിന്നുമുണ്ടാക്കുന്നതു കൊണ്ടുതന്നെയാണ്‌ ഇതിന്റ ഗുണനിലവാരത്തെക്കുറിച്ചു സംശയമുണ്ടാകുന്നതും. കാരണം മൈദ പൊതുവെ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന ഒന്നാണ്‌.

എന്നാല്‍ ബ്രെഡില്‍ തന്നെ മൈദ കൊണ്ടുണ്ടാക്കുന്നതു മാത്രമല്ല, ഗോതമ്പു കൊണ്ടുണ്ടാക്കുന്നത്‌ അഥവാ വീറ്റ്‌ഗ്രെയിന്‍ ബ്രെഡ്‌, മള്‍ട്ടിഗ്രെയില്‍ ബ്രെഡ്‌ എന്നിങ്ങനെ പലതരം ലഭ്യമാണ്‌.

കൊളസ്‌ട്രോള്‍

വീറ്റ്‌ഗ്രെയിന്‍ ബ്രെഡിന്‌ രക്തധമനികളില്‍ അടിയുന്ന കൊളസ്‌ട്രോള്‍ നീക്കാനുള്ള കഴിവുണ്ട്‌. ഇത്‌ ഹൃദയാരോഗ്യത്തിനു ഗുണകരമാണ്‌.

ഡിപ്രഷന്‍

ഡിപ്രഷന്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണിത്‌. ഇത്‌ തലച്ചോറിലെ സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം തടയുന്നു.

തടി

 വീറ്റ്‌ഗ്രെയിന്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡുകള്‍ അമിതവിശപ്പു തടഞ്ഞ്‌ തടി കൂടുന്നത്‌ നിയന്ത്രിയ്‌ക്കുന്നു.

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്‌. ഇതിലെ ഫൈബറുകളിാണ്‌ ദഹനം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നത്‌.

ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന്‌

ഇതിലെ വൈറ്റമിന്‍ ബി, പ്രോട്ടീനുകള്‍ എന്നിവ ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌.

ആരോഗ്യത്തിന്‌ ചൂട്‌ വെള്ളവും നാരങ്ങയും

രാവിലെ ഉറക്കം ഉണര്‍ന്നാലുടന്‍ ഉന്മേഷം ലഭിക്കാന്‍ ഒരു കപ്പ്‌ ചൂട്‌ കാപ്പിയോ ചായയോ കുടിക്കുക എന്നതാണ്‌ നമ്മളുടെ പതിവ്‌. ഇത്‌ പലര്‍ക്കും ഒരു ശീലമായി മാറിയിട്ടുണ്ട്‌. എന്നാല്‍, ഇതിന്‌ പകരം ഒരു ഗ്ലാസ്സ്‌ ചൂട്‌ വെള്ളം കുടിക്കുന്നതും നല്ലതാണ്‌. ഒരു ശരാശരി മനുഷ്യന്‌ ഭക്ഷണം ഇല്ലാതെ മൂന്നാഴ്‌ച വരെ ജീവിക്കാന്‍ കഴിയും എന്നാല്‍, വെള്ളമില്ലാതെ മൂന്ന്‌ ദിവസത്തില്‍ കൂടുതല്‍ ജീവിക്കുക സാധ്യമല്ല.

രാവിലെ ഉണര്‍ന്നതിന്‌ ശേഷം ആദ്യം നാരങ്ങനീര്‌ ചേര്‍ത്ത ചൂടു വെള്ളം കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഭാരം കുറയ്‌ക്കാനും ഇത്‌ സഹായിക്കും. അധിക കൊഴുപ്പ്‌ ഇല്ലാതാക്കി ആകാര ഭംഗി വീണെടുക്കാന്‍ ഈ പാനീയം സഹായിക്കും. ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ എന്നറിയപ്പെടുന്ന അലിയുന്ന ഫൈബര്‍ നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്‌.

നാരങ്ങ നീര്‌ ചേര്‍ത്ത ചൂട്‌ വെള്ളം ദഹനം മെച്ചപ്പെടുത്തും. നാരങ്ങ കൂടുതല്‍ പിത്തരസം ഉത്‌പാദിപ്പിക്കാന്‍ കരളിനെ സഹായിക്കും. കട്ടികൂടിയ ആഹാരങ്ങള്‍ പെട്ടെന്ന്‌ ദഹിക്കാനും അവശ്യഘടകങ്ങള്‍ ഉപയോഗിക്കാനും ഇത്‌ സഹായിക്കും. നെഞ്ചെരിച്ചിലും വയര്‍ വീര്‍ക്കലും ഉണ്ടെങ്കില്‍ വയറിന്‌ ആശ്വാസം ലഭിക്കാന്‍ ഈ പാനീയം നല്ലതാണ്‌.

ലസിക സംവിധാനത്തെ വൃത്തിയാക്കാനും ഈ മിശ്രിതം മികച്ചതാണ്‌. ലസിക ഗ്രന്ഥിയില്‍ അടിഞ്ഞ്‌ കൂടിയിട്ടുള്ള വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. കൂടാതെ ശരീരത്തിലെ പിഎച്ച്‌ നില സന്തുലിതമാക്കാനും സഹായിക്കും. കൂടാതെ ഈ മിശ്രിതം ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരളിനെ സഹായിക്കും.

നാരങ്ങനീര്‌ ചേര്‍ത്ത ചൂട്‌ വെള്ളത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌ അടങ്ങിയിട്ടുണ്ട്‌. ക്ഷീണം അകറ്റി ഊര്‍ജ്ജം നല്‍കാന്‍ ഇത്‌ സഹായിക്കും. നാരങ്ങയുടെ ഗന്ധം ഉന്മേഷം നല്‍കാന്‍ സഹായിക്കും. ചര്‍മ്മത്തിന്‌ സ്വാഭാവികമായി തിളക്കം നല്‍കാന്‍ ഈ പാനീയം മികച്ചതാണ്‌. രക്തം ശുദ്ധീകരിക്കാനുള്ള ഇതിന്റെ കഴിവ്‌ ചര്‍മ്മത്തിന്‌ തെളിച്ചം നല്‍കാന്‍ സഹായിക്കും.

അസിഡിറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ മാറാന്‍ ഭക്ഷണം

        അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. അതനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളൂ. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം നമ്മുടെ തെറ്റായ ഭക്ഷണ രീതി തന്നെയാണ്. ഏതൊക്കെ തരത്തിലുള്ള ഭക്ഷണം കഴിയ്ക്കണം ഏതൊക്കെ കഴിയ്ക്കരുത് എന്നത് തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.

എന്നാല്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ മാറ്റാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നത് എന്ന് നോക്കാം.

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്‌സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു.

ഇഞ്ചി

ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും കറ്റാര്‍വാഴ ഇല്ലാതാക്കുന്നു.

വെജിറ്റബിള്‍ സാലഡ്

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ്.

പഴം

നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് പഴത്തിലൂടെ ഇല്ലാതാവുന്നത്. ആരോഗ്യകരമായ സൂപ്പര്‍ ഭക്ഷണം എന്ന് തന്നെയാണ് പഴം അറിയപ്പെടുന്നതും. അസിഡിറ്റി അതില്‍ ചിലത് മാത്രമാണ്.

പെരുംജീരകം

 അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ എന്നും മുന്നിലാണ് പെരുംജീരകം.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍.

തൈര് ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. പാലിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കുന്ന ഒന്നാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇത് പാല്‍ കുടിച്ചാല്‍ അസിഡിറ്റി, അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഏറെ ഗുണകരവുമാണ്.

ഭക്ഷണത്തിനൊപ്പം തൈരു കഴിയ്ക്കുന്നതായിരിയ്ക്കു പലരുടേയും ശീലം. എന്നാല്‍ ഭക്ഷണശേഷം തൈരു കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഭക്ഷണശേഷം അല്‍പം തൈരു ശീലമാക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍….

ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ തൈര് സഹായിക്കും. ഭക്ഷണം ശരീരത്തിന് പെട്ടെന്നുപയോഗിയ്ക്കാന്‍ സാധിയ്ക്കും.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍….

മസാലയും എരിവുമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിനെ തണുപ്പിയ്ക്കാനും പെപ്റ്റിക് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള എളുപ്പ വഴിയാണിത്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍….

ഭക്ഷണശേഷം തൈര് കഴിയ്ക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കും. ദഹനത്തെ സഹായിക്കും. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ.്

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍….

ഭക്ഷണശേഷം ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഏമ്പക്കം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഭക്ഷണശേഷം തൈര്

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍.

ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ക്ക് അതായത് ഉച്ചയ്ക്കു മൂന്നിന് ഉച്ചഭക്ഷണം, രാത്രി 10ന് അത്താഴം തുടങ്ങിയ ശീലങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ഇതിനു ശേഷം തൈരു കഴിയ്ക്കുകയെന്നത്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍.

വയറിന്റെ ആരോഗ്യത്തിന് വയറ്റിലെ പിഎച്ച് മൂല്യം ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്തേണ്ടത് അത്യാവശ്യം. ചില ഭക്ഷണങ്ങള്‍ ഇതു നശിപ്പിയ്ക്കും. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് തൈര്.

ഉള്ളിത്തോല്‍ കളയേണ്ട കാര്യമില്ല, ഗുണങ്ങള്‍ നിരവധി

ഉള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. ഉള്ളി നമ്മളെയെല്ലാവരേയും അല്‍പം കരയിപ്പിക്കുമെങ്കിലും ഉള്ളിയ്ക്കുള്ള ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വരെ ഉള്ളി വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല.

ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഉള്ളി എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സത്യമതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് ഉള്ളി.

മാത്രമല്ല മുടി പോയി കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉള്ളി പരിഹാരം തന്നെയാണ്. ഉള്ളിത്തോലിലെ ഓരോ പാളിയിലും ഉണ്ട് ആരോഗ്യ ഗുണങ്ങള്‍. അവ എന്തൊക്കെ എന്ന് നോക്കാം.

ആദ്യത്തെ പാളി

ഉള്ളിത്തോലിന്റെ ആദ്യപാളി സ്വാഭാവികമായും നമ്മളെല്ലാവരും കളയുക തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആന്റി ഓക്‌സിഡന്റിന്റെ പവ്വര്‍ഹൗസാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളിത്തോലിന്റെ ആദ്യപാളിയില്‍ അടങ്ങിയിട്ടുള്ളത്.

രണ്ടാം പാളി

ഉള്ളിത്തോല്‍ കളയുമ്പോള്‍ പലരും ഒന്നും രണ്ടും പാളികളും കളയും. എന്നാല്‍ വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ സിയുടേയും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയുടേയും കലവറയാണ് ഉള്ളിയുടെ പുറത്തെ തോല്‍.

കരയിപ്പിക്കുന്ന മൂന്നാം പാളി

ഉള്ളി മുറിയ്ക്കുമ്പോള്‍ എന്തുകൊണ്ട് കരയുന്നു? കരയിപ്പിക്കുന്നത് ഉള്ളിയുടെ മൂന്നാം പാളിയാണ് എന്നതാണ് കാര്യം. മൂന്നാം പാളിയില്‍ ആണ് നമ്മളെ കരയിപ്പിക്കുന്ന സള്‍ഫര്‍ അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു.

ശരീര താപം കുറയ്ക്കുന്നു

ശരീര താപം കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളിയേക്കാള്‍ ഉള്ളിത്തോലിനാണ് ഈ ഗുണങ്ങള്‍ ഉള്ളത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഉള്ളിയുടെ ആദ്യ പാളി മാത്രം ഒഴിവാക്കി മറ്റുള്ളവ ഉപയോഗിക്കുക.

പനി കുറയ്ക്കാന്‍

പനി കുറയ്ക്കാനും ഉള്ളി വളരെയധികം സഹായിക്കുന്നു. ഉള്ളി സോക്‌സിനടിയില്‍ വെച്ച് രാത്രി കിടന്നാല്‍ ഇത് പനി ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും.

ഭക്ഷണം വിഷലീനമാക്കുന്നചില കാര്യങ്ങൾ

മനുഷ്യന്റെ ആവശ്യങ്ങളിൽ ഒന്നാണല്ലോ നല്ല ഭക്ഷണം. മനുഷ്യർ എല്ലാവരും പൊതുവേ ഭക്ഷണപ്രിയരാണ്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ പാകം ചെയ്ത താണോ എന്ന് ആരും തന്നെ ശ്രദ്ധിക്കാറില്ല .നാം എളുപ്പത്തിന് വേണ്ടി പുറത്തുനിന്ന് ചിലപ്പോഴെല്ലാം ഭക്ഷണം കഴിക്കാറുണ്ട്.ഇത് എങ്ങിനെ പാകം ചെയ്തതാണ് എന്ന് നമ്മൾക്ക് അറിയില്ല

ഇതേക്കുറിച്ച് ചില കാര്യങ്ങളിൽ നാം ബോധവാന്മാർ ആവേണ്ടതുണ്ട്. ഏതു അടുക്കളയിലെയും സഹായിയാണ് ഇന്ന് മൈക്രോവേവ് ഓവൻ പലരും പാചകത്തിനായും ,കറികൾചൂടാക്കുന്നതിനു വേണ്ടിയും ഇതിന്റെ സഹായം തേടാറുണ്ട്. പക്ഷെ ഇത് പ്രകൃത്യാ ഉള്ള പാചകരീതിയല്ല. അതുകൊണ്ടുതന്നെ ഇത് രക്തകോശങ്ങളിൽ വ്യത്യാസം ഉണ്ടാക്കും.ഇത് എച് .ഡി .ൽ ,എൽ ഡി ൽ എന്നിവയുടെ തോതിൽ വ്യത്യാസം ഉണ്ടാക്കും.

പാചകം ചെയ്യുമ്പോൾ ചില സന്ദർഭങ്ങളിൽ കരിഞ്ഞു പോകാറുണ്ട്.ഇത് കഴിക്കുന്നത് തീർത്തും അപകട.കരമാണ്..അധികവും മാംസം വറുക്കുമ്പോളാണ് ഇത് സംഭവിക്കുന്നത്.

ചിലവീടുകളിൽ പാചകം ചെയ്യുമ്പോൾ മാസം ഏറെ മൂപ്പിക്കാറുണ്ട്. ഏതാണ്ട് കരിയുന്ന രൂപത്തിൽ ആയ ഭക്ഷണം കഴിക്കരുത്. ഇത് അസുഖത്തെ ക്ഷണിച്ച്‌ വരുത്തും . ഇത്തരം ഭക്ഷണം നമ്മുടെ പ്രതിരോധശക്തിയെ നശിപ്പിക്കുന്നു. കൊഴുപ്പുകൾ അധികമായി വയറ്റിൽ എത്തുമ്പോൾ അപകടം കൂടുതലാണ്.

ബാർബിക്യ പോലുള്ള ഭക്ഷണം അമിതമായ ചൂടിൽ ഉണ്ടാക്കുമ്പോൾ ഇത് കൂടുതൽ അപകടത്തെ ക്ഷണിച്ചുവരുത്തുന്നു.ഇവയുടെ സ്വാദു കൂടുത്താൽ ആണെങ്കിലും ഇത്അർബുദം പോലുള്ള രോഗങ്ങൾക്കു കാരണമാവും.ഇതിൽ പൂരിത കൊഴുപ്പുകൾ കൂടും .

ഭക്ഷണം പാകം ചെയ്യുന്നത് ഒരിക്കലും ഉയർന്ന താപനിലയിൽ ആവരുത് പ്രത്യേകിച്ച് മാംസഭക്ഷണം. ബ്രോയ്‌ലിംഗ് ചെയ്യുമ്പോഴും ഇതിൽ ഏറെ ശ്രദ്ധിക്കാനുണ്ട്. അമിതമായ ചൂട് മാംസഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാവരുത് .ഗ്‌ളൂട്ടോമേയ്ട് എന്ന ഘടകം ഇതിൽ കൂടുമ്പോൾ അത് കൊഴുപ്പായി രൂപാന്തരം പ്രാപിച്ച്‌ മാംസത്തിന് ചുറ്റും രൂപപ്പെടും.ഇത് ഏറെ അപകടകാരിയാണ്.

മറ്റു രീതിയിൽ പാകപ്പെടുത്തുന്ന ഭക്ഷണരീതിയെക്കാൾ വളരെ കൂടുതൽ പ്രോട്ടീൻ ,പോഷകങ്ങൾ എന്നിവ ഇതുമൂലാം നഷ്ടപ്പെടുന്നു. ഏതു രീതിയിൽ നോക്കിയാലും പരമ്പരാഗതരീതിയിൽ ഉണ്ടാക്കുന്ന പ്രകൃത്യാ ഉള്ള ഭക്ഷണ രീതി അവലംബിക്കുന്നതാണ് എല്ലാവർക്കും നല്ലത് മാംസവും മറ്റും ചെറിയ ചൂടിൽ സാവധാനം വേവിച്ചെടുക്കുന്നതാണ് ഉത്തമം..

ദിവസം 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിച്ചാല്‍

വെളിച്ചെണ്ണയെ ചുറ്റിപ്പറ്റി ധാരണകളും മിഥ്യാധാരണകളുമെല്ലാം ധാരാളമുണ്ട്. ഇത് കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഉണ്ടെന്നും രണ്ടഭിപ്രായങ്ങളുമുണ്ട്.

കാര്യമിങ്ങനെയെന്തെല്ലാമായാലും വെളിച്ചെണ്ണയ്ക്ക് ആരോഗ്യ ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. പല രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള മരുന്നാണ് വെളിച്ചെണ്ണ. ഇതിനു പുറമെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതും.

ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിയ്ക്കുന്നതു നല്ലതാണെന്നു പറയാം. പ്രത്യേകിച്ചു തൈറോയ്ഡ് രോഗത്തിന്. ഏതു വിധത്തിലാണ് തൈറോയ്ഡ് പരിഹാരത്തിന് വെളിച്ചെണ്ണ മരുന്നാകുന്നതെന്നറിയൂ,

തൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡിനുള്ള, അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്‍പാദനം കുറയുന്നതിനുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ ലോറക്, കാപ്രിക് ആസിഡുകളാണ് ഇതിനു കാരണം. ഇത് ഒരു ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയോ അല്ലാതെ കഴിയ്ക്കുകയോ ചെയ്യാം.

ഹോര്‍മോണ്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ഹൈപ്പോതൈറോയ്ഡ് ഉള്ളവര്‍ക്ക് ശരീരത്തില്‍ നീരും മറ്റുമുണ്ടാകുന്നത് സാധാരണമാണ്. ഇതിനുള്ള പ്രതിവിധിയാണ് വെളിച്ചെണ്ണ. കോശനാശം തടയാനും വേദന കുറയ്ക്കാനും നീരു കുറയ്ക്കാനുമെല്ലാം വെളിച്ചെണ്ണ നല്ലതാണ്.

ശരീരഭാരം

ഹൈപ്പോതൈറോയ്ഡ് പൊതുവെ ശരീരഭാരം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കും.

അപചയപ്രക്രിയ

ഹൈപ്പോതൈറോയ്ഡ് ശരീരത്തിന്റെ അപചയപ്രക്രിയ കുറയ്ക്കും. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ മിറ്റോകോണ്‍ഡ്രിയയിലേയ്ക്കു കടന്ന് കൊഴുപ്പിനെ ഊര്‍ജമാക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കുറയ്ക്കും.

ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ ഈ ഇലയും പൂവും

പപ്പായ നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പപ്പായയുടെ ആരാധകരാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പപ്പായ മാത്രമല്ല ഇതിന്റെ ഇലയും പൂവും വരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.

നിരവധി ആരോഗ്യ-സൗന്ദര്യഗുണങ്ങള്‍ പപ്പായയിലുണ്ട്. എന്നാല്‍ പപ്പായയില്‍ ഉള്ളതിനേക്കാള്‍ ഗുണങ്ങള്‍ ഇതിന്റെ ഇലയിലും പൂവിലുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ക്യാന്‍സര്‍ എന്ന മഹാമാരിയ തടയാന്‍ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും എന്നത് സത്യമാണ്.

ക്യാന്‍സര്‍ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പപ്പായ ഇലയും പൂവും ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ഇന്ന് ലോകമെമ്പാടും ഓരോ ദിവസവും ഭീതിപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിയ്ക്കുന്നതിന്റെ പ്രധാന കാരണം ക്യാന്‍സര്‍ ആണ്. വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചിട്ടും ഇതിന് യാതൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്നാല്‍ പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും ഇരകളായിട്ടുണ്ടാവും. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ഡെങ്കിപ്പനി

ഇപ്പോള്‍ ഡെങ്കിപ്പനിയുടെ കാലമാണ്. പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്.

മുഖക്കുരു പ്രതിരോധിയ്ക്കാന്‍

മുഖക്കുരു പ്രതിരോധിയ്ക്കാന്‍ മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും വരെ ഇല്ലാതാക്കുന്നു.ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും, അരിമ്പാറ, പാലുണ്ണി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിനും പപ്പായ ഇല സഹായിക്കുന്നു.

1 മാസം അടുപ്പിച്ച്‌ ഇഞ്ചി കഴിയ്‌ക്കൂ, കാരണം.

ഇഞ്ചി നാം പല ഭക്ഷണവസ്‌തുക്കളിലും ഉപയോഗിയ്‌ക്കാറുണ്ടെന്നു മാത്രമല്ല, കോള്‍ഡിനും പനിയ്‌ക്കുമെല്ലാം നല്ലൊരു മരുന്നായും ഉപയോഗിയ്‌ക്കാറുണ്ട്‌.ഇത്‌ പല രൂപത്തിലും ഉപയോഗിയ്‌ക്കാം. ഇഞ്ചിയിട്ട ചായ, ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ച വെള്ളം, ഇഞ്ചി പേസ്റ്റ്‌ ഇങ്ങനെ പോകുന്നു, ഉപയോഗങ്ങള്‍.

എന്നാല്‍ ഇങ്ങനെ വല്ലപ്പോഴും മാത്രമല്ലാതെ അടുപ്പിച്ച്‌ ഒരു മാസം ഇഞ്ചി കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,

1 മാസം അടുപ്പിച്ച്‌ ഇഞ്ചി കഴിച്ചാല്‍….

ദിവസവും ഇഞ്ചി കഴിയ്‌ക്കുന്നത്‌ മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്‌. ഭക്ഷണത്തിലെ വിഷാംശം, ഗര്‍ഭകാലം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള ഛര്‍ദി ഒഴിവാക്കാം.

1 മാസം അടുപ്പിച്ച്‌ ഇഞ്ചി കഴിച്ചാല്‍….

ദഹനപ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇത്‌ അടുപ്പിച്ച്‌ ഒരു മാസം ഉപയോഗിയ്‌ക്കുന്നത്‌ ഈ പ്രശ്‌നത്തില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും. ഇത്‌ ഉമിനീര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാണ്‌ ദഹനം നന്നാക്കുന്നത്‌.

1 മാസം അടുപ്പിച്ച്‌ ഇഞ്ചി കഴിച്ചാല്‍….

ഇത്‌ അടുപ്പിച്ച്‌ ഒരു മാസം കഴിയ്‌ക്കുന്നത്‌ വാതരോഗം, സന്ധിവേദന എന്നിവയില്‍ നിന്നും ആശ്വാസം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

1 മാസം അടുപ്പിച്ച്‌ ഇഞ്ചി കഴിച്ചാല്‍….

ഇഞ്ചി കഴിയ്‌ക്കുന്നത്‌ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ഒരു മാസം ഇത്‌ അടുപ്പിച്ചു ചെയ്‌താല്‍ ഗുണം ലഭിയ്‌ക്കും.ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്‌. പ്രത്യേകിച്ചു ടൈപ്പ്‌ 2 പ്രമേഹമുള്ളവര്‍ക്ക്‌.

ബ്രേക്ക്ഫാസ്റ്റ് പഴമെങ്കില്‍ ആയുസ്സെടുക്കും

നമ്മുടെയെല്ലാം ശീലമാണ് രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴം കഴിയ്ക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് തന്നെ പലപ്പോഴും അത്തരത്തിലുള്ളതായിരിക്കും. പുട്ടും പഴവും ഉപ്പുമാവും പഴവും അങ്ങനെ പഴം ഇല്ലാത്ത പ്രഭാത ഭക്ഷണം ചുരുക്കമായിരിക്കും.

എന്നാല്‍ ഇനി മുതല്‍ പ്രഭാത ഭക്ഷണത്തോടൊപ്പം പഴം കഴിയ്‌ക്കേണ്ട. കാരണം ഇത് അനാരോഗ്യമുണ്ടാക്കും എന്നാണ് പറയുന്നത്.        പ്രത്യേകിച്ചും ഇനി ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ അത് ആരോഗ്യമല്ല അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്നത് പലരും മറന്നു പോകുന്നു. എന്തൊക്കെ അനാരോഗ്യമാണ് രാവിലെ ഏത്തപ്പഴം കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.

വിശപ്പ് മാറും

കാര്യം ശരിയാണ് രാവിലെ പ്രാതല്‍ കഴിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഏത്തപ്പഴം കഴിച്ചാല്‍ അത് വിശപ്പ് മാറ്റും എന്നത്. എന്നാല്‍ ചിലപ്പോള്‍ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത വിധത്തിലേക്ക് ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാറ്റും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുന്നു.

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പഴത്തില്‍ പഞ്ചസാര 25 ശതമാനം ആണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല അസിഡികും ആണ് ഇത്. അതുകൊണ്ട് പ്രമേഹത്തിന് വഴിവെക്കേണ്ടെങ്കില്‍ ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്.

ഉന്‍മേഷം കുറയുന്നു

ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ നല്ല ഉന്‍മേഷമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ അധികം താമസിയാതെ തന്നെ ആ ഉന്‍മേഷം ഇല്ലാതാക്കാന്‍ പഴത്തിന് കഴിയും. അതുകൊണ്ട് തന്നെ രാവിലെ പഴം കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ തന്നെ സമ്മതിയ്ക്കുന്നു.

ഹെല്‍ത്തി ഫാറ്റ്

ഏത്തപ്പഴം കഴിയ്ക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്കും പരിഹാരം ഉണ്ട്. അതിനോടൊപ്പം ഹെല്‍ത്തി ഫാറ്റ് കൂടുതല്‍ ഉള്‍പ്പെടുത്തുക. പീനട്ട് ബട്ടര്‍ നല്ലൊരു ഓപ്ഷനാണ്

രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

 ആരോഗ്യ കാര്യത്തില്‍ ഇന്ന് നാമോരോരുത്തരും അത്രയേറെ പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഭക്ഷണ കാര്യത്തില്‍ പലപ്പോഴും നമ്മള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും. ഇന്നത്തെ കാലത്തെ ജങ്ക്ഫുഡുകളുടേയും മറ്റും അതിപ്രസരം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചരമഗീതം പാടുകയാണ് ചെയ്യാറുള്ളത്.ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വിട്ടുവീഴ്ചയില്ലാതെ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഈന്തപ്പഴം കഴിയ്ക്കുക എന്നത്.

എന്നാല്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ഇതിന്റെ ആരോഗ്യഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുക. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നതെന്ന് നോക്കാം.

ഇരുമ്പിന്റെ കലവറ

ഈന്തപ്പഴം എന്ന് പറയുന്നത് തന്നെ ഇരുമ്പിന്റെ കലവറയാണ്. വിളര്‍ച്ചയുള്ള ആളുകള്‍ എന്നും രാവിലെ ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നത് വിളര്‍ച്ച മാറ്റി ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു.

ചുവന്ന രക്തകോശങ്ങള്‍

ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ഡയറിയയെ പ്രതിരോധിയ്ക്കുന്നു

ഡയറിയയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഈന്തപ്പഴത്തിനുള്ള കഴിവ് അപാരമാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ശാരീരികാവശതകളെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ഇതിലൂടെ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ബാക്ടീരിയകള്‍ വളരെയധികമായി ഉത്പാദിപ്പിക്കപ്പെടുന്നു.

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ വഴിയാണ് ഇത്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഈന്തപ്പഴം ഇല്ലാതാക്കുന്നു.

ഏഴ് ദിവസം തേങ്ങാ വെള്ളം കുടിച്ചാല്‍?

ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് തേങ്ങാവെള്ളത്തിന്. മാത്രമല്ല ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് തേങ്ങാ വെള്ളത്തേക്കാള്‍ മികച്ചതെന്നു തോന്നുന്ന പല പാനീയങ്ങളും ഉണ്ട്. ഇവയെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ എന്നതാണ് സത്യം.

എന്നാല്‍ മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും. അമൃതിനേക്കാള്‍ ഗുണം നല്‍കുന്നതാണ് തേങ്ങാ വെള്ളം. ഏഴ് ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാകും എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തേങ്ങാ വെള്ളം ആശ്വാസം നല്‍കും. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം ബെസ്റ്റാണ്. ഇതിലടങ്ങിയിട്ടുള്ള പ്രകൃതി ദത്തമായ ഘടകങ്ങള്‍ തന്നെയാണ് കിഡ്‌നി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതും.

ശരീരത്തിലെ ഫൈബറിന്റെ അളവ്

ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനും തേങ്ങാ വെള്ളത്തില്‍ ഉണ്ട്. തേങ്ങാ വെള്ളം ദിവസവും കഴിയ്ക്കുമ്പോള്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

നാരുകൾ അടങ്ങിയ ഭക്ഷണം അലർജിയെ ചെറുക്കും

പലപ്പോഴും പലർക്കും ചില ഭക്ഷണസാധനങ്ങളോട് അലർജി ഉണ്ടായിരിക്കും. ഇത് പലപ്പോഴും ഏതിൽ നിന്നാണെന്നു തിരിച്ചറിയാനും പറ്റാറില്ല. ഇതിന്റെ ഫലമായി പല വിഷമതകളും നേരിടേണ്ടിയും വരാറുണ്ട്. .ആസ്പത്രികളിൽ പോയി പല ടെസ്റ്റുകളും നടത്തിയാലും ചില സന്ദർഭങ്ങളിൽ തക്കതായ ഫലം കാണാറില്ല. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉണങ്ങിയ ആപ്രിക്കോട്ട് പോലുള്ള പഴങ്ങളും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളും ധാരാളം കഴിക്കുന്നതു വയറിനു ഏറെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഏറെ നാരുകൾ അടങ്ങിയ കപ്പലണ്ടി പോലുള്ള സാധനനങ്ങൾ ഭക്ഷണത്തിലൂടെ എലികൾക്ക് നൽകി നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ് നാരുകളുടെ മേന്മ .

വയറ്റിലെ സൂക്ഷ്‌മാണുക്കളെ തടുക്കാൻ നാരുകൾക്ക് കഴിയും.ആസ്‌ത്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ ‘ജിയാൻടാൻ”ഇത് പഠനത്തിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കുടലിലെ രോഗാണുക്കളെ ചെറുക്കുകയും നല്ല അണുക്കളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തിലെ അലർജിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരുകൾ നല്ല ബാക്റ്റീരിയകളുമായി കൂടിച്ചേർന്നു നാരുകൾ ഫാറ്റി ആസിഡുകളാക്കി മാറ്റി അലർജിയെ ചെറുക്കുന്നു. ഭക്ഷണത്തിൽ വിറ്റാമിൻ എയുടെ അഭാവം അലർജിക്ക് കാരണമാവും എന്ന് പഠനങ്ങൾ തെളിയിക്കുന്നു .

ഇതിനായുള്ള മരുന്നുകൾ ആവട്ടെ ഫാറ്റി ആസിഡുകൾ ആണെന്ന് ‘ജേർണൽ സെൽ’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇവിടെ ഉയർന്ന അളവിലുള്ള ഫാറ്റി ആസിഡുകൾ ഭക്ഷണവുമായി ബന്ധപ്പെട്ട അലർജിയെ ചെറുക്കുന്ന ചെയ്യുന്നത്. .

ഇലകളിലും മറ്റും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഭക്ഷണത്തിൽ ഉണ്ടാവുന്ന അലർജിയെ മരുന്നിന്റെ സഹായം കൂടാതെ തന്നെ പരിഹരിക്കാം.

വെള്ളച്ചോറ് തടി, പ്രമേഹം കൂട്ടാതിരിയ്ക്കാന്‍.

ചോറ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ പ്രധാന ഭക്ഷണമാണ്. പണ്ടൊക്കെ കുത്തരിയായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. തവിടുള്ളതു കൊണ്ടും ധാരാളം നാരുകളുള്ളതു കൊണ്ടും ആരോഗ്യദായകവുമായിരുന്നു. എന്നാല്‍ കാലം ചെല്ലുന്തോും മിക്കവാറും മലയാളികളും വെളുത്ത അരിയിലേയ്ക്കു മാറി. പാകം ചെയ്യാനുള്ള എളുപ്പവും ലഭ്യതയുമാകാം കാരണം. മാത്രമല്ല, ഈ അരി ശീലിച്ചാല്‍ പിന്നെ മട്ടയരി കഴിയ്ക്കാനും അല്‍പം ബുദ്ധിമുട്ടുണ്ടാകും.

ചോറ് പൊതുവെ തടി കൂട്ടുന്ന ഭക്ഷണമാണെന്നാണു പറയുക. എന്നാല്‍ മട്ടയരിയില്‍ നാരുകളടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഈ അപകടം കുറയും.

പോഷകങ്ങളെല്ലാം നീക്കം ചെയ്തു ലഭിയ്ക്കുന്ന വെള്ള അരിയുടെ കാര്യം ഇതല്ല, ഇത് തടി കൂട്ടുക തന്നെ ചെയ്യും. എന്നു കരുതി ചോറ് പലര്‍ക്കും ഒഴിവാക്കാനാവത്ത ഭക്ഷ്യശീലം തന്നെയാണ.് അപ്പോള്‍ ഇത് തടി കൂടാതെ കഴിയ്ക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യണം. വെളുത്ത ചോറ് ഒരു പ്രത്യേക രീതിയില്‍ പാചകം ചെയ്താല്‍ തടി കൂടില്ല. നമ്മുടെ വെളിച്ചെണ്ണയാണ് ഇതിന് സഹായിക്കുന്നത്. ഈ രീതിയെക്കുറിച്ചറിയൂ,

അരിയ്ക്കായി തിളയ്ക്കുന്ന വെള്ളതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേര്‍ന്നു കഴിയുമ്പോള്‍ അരി കഴുകിയിടാം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ അരകപ്പ് അരിക്കെന്നതാണ് കണക്ക്. അരിയുടെ അളവു കൂടുന്നതിനനുസരിച്ച് വെളിച്ചെണ്ണയുടെ അളവും കൂട്ടുക.

കുറഞ്ഞ ചൂടില്‍ ഈ ചോറ് വേവിച്ചെടുക്കുക. വാര്‍ത്തെടുത്ത ശേഷം കഴിയ്ക്കുന്നതിനു മുന്‍പ് 12 മണിക്കൂര്‍ നേരം റെഫ്രിജറേറ്ററില്‍ വയ്ക്കാം. പിന്നീടു പുറത്തെടുത്ത് ചൂടാക്കിയോ റൂം ടെമ്പറേച്ചറിലാകുന്നതുവരെ വച്ചോ കഴിയ്ക്കാം. ഈ രീതിയില്‍ വെള്ളരി പാകം ചെയ്തു കഴിയ്ക്കുന്നത് ചോറിലെ കൊഴുപ്പിന്റെ അളവ് 10 ശതമാനം വരെ കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

കൊളസ്‌ട്രോള്‍ മാറ്റും പരമ്പരാഗത വൈദ്യം

കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു പാനീയം തയ്യാറാക്കൂ. ഇത് കൊളസ്‌ട്രോളിനെതിരെയുള്ള നല്ലൊരു പരിഹാരമാണ്. ഇഞ്ചി, തേന്‍, വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയുപയോഗിച്ചാണ് ഈ മരുന്നു തയ്യാറാക്കുക.

ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയുപയോഗിച്ചാണ് ഈ മരുന്നു തയ്യാറാക്കുന്നത്.

ഇത് ബ്ലെന്ററിലോ മിക്‌സിയിലോ കൂട്ടിക്കലര്‍ത്തുക. പിന്നീട് 4-5 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.

രാവിലെ പ്രാതലിനും അത്താഴത്തിനും മുന്‍പായി ഈ പാനീയം കുടിയ്ക്കാം. അല്‍പദിവസം അടുപ്പിച്ചുപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും.

മഞ്ഞളും കുരുമുളകും ചേര്‍ത്തു കഴിയ്‌ക്കുമ്പോള്‍

പ്രകൃതി തന്നെ നമുക്കു നല്‍കുന്ന ദിവ്യൗഷധങ്ങള്‍ ധാരാളമുണ്ട്‌. ആരോഗ്യം നല്‍കാനും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും. ഇത്തരം പല കൂട്ടുകളും നാം അടുക്കളയില്‍ ഉപയോഗിയ്‌ക്കുന്നുമുണ്ട്‌, അറിഞ്ഞോ അറിയാതെയോ. അടുക്കളയില്‍ ഇത്തരത്തില്‍ ഉപയോഗിയ്‌ക്കുന്ന രണ്ടു മസാലകളാണ്‌ കുരുമുളകും മഞ്ഞള്‍പ്പൊടിയും. എന്നാല്‍ ഇവ രണ്ടു കലര്‍ത്തി ഉപയോഗിച്ചാലോ, ഇവ കലര്‍ത്തി ദിവസം കഴിച്ചു നോക്കൂ, ശരീരത്തില്‍ സംഭവിയ്‌ക്കുന്നതെന്തെന്നറിയൂ,

മഞ്ഞളും കുരുമുളകും ചേര്‍ത്തു കഴിയ്‌ക്കുമ്പോള്‍

മഞ്ഞളിലെ കുര്‍കുമിന്‍ ഗുണം ശരീരത്തിന്‌ ഏറെ നേരം ലഭ്യമാക്കാന്‍ കുരുമുളകിന്‌ കഴിയും. അല്ലെങ്കില്‍ കുര്‍കുമിന്‍ പെട്ടെന്ന്‌ അപചയപ്രക്രിയയിലൂടെ നഷ്ടപ്പെട്ടു പോകുന്നു.

ശരീരവേദന

 കുരുമുളകും മഞ്ഞളും ചേരുമ്പോള്‍ ശരീരവേദന വേഗത്തില്‍ കുറയാന്‍ സഹായിക്കുന്നു. കുരുമുളകിലെ പെപ്പറൈനും മഞ്ഞളിലെ കുര്‍കുമിനുമാണ്‌ ഈ ഗുണമുള്ളത്‌. വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്‌ ഏറെ ഗുണകരമാണ്‌.

ബ്രെസറ്റ്‌ ക്യാന്‍സര്‍ സാധ്യത

ഇവ രണ്ടു ചേരുമ്പോള്‍ ബ്രെസറ്റ്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. സ്‌തനങ്ങളില്‍ മാമോസ്‌പിയര്‍ രൂപപ്പെടുന്നതു തടഞ്ഞാണ്‌ ഇതു സാധ്യമാകുന്നത്‌.

കിവി കഴിച്ചാല്‍ പലതുണ്ട് മെച്ചം

ധാതുക്കളുടെയും ജീവകങ്ങളുടെയും വലിയൊരു കലവറ തന്നെയാണ് കിവി പഴങ്ങള്‍. ഇവ പ്രതിദിന ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്നത് വഴി നമ്മുടെ ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കാഴ്ചയിലും മനോഹരിയായ ഈ പഴത്തിന്‍െറ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ആരോഗ്യകരമായ ഈ പഴത്തെ നമ്മുടെ ഭക്ഷണശീലത്തില്‍ മാറ്റിനിര്‍ത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.

ഇരുമ്പ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രായമുള്ളവരുടെയും കുട്ടികളുടെയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് കിവി പഴത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

കിവിക്ക് ഒപ്പം ഇറച്ചി, ധാന്യങ്ങള്‍, ചീര തുടങ്ങിയ ഇരുമ്പ് സത്ത് ഒരുപാടുള്ള ഭക്ഷണങ്ങളും കഴിക്കണം. ഫോളിക്ക് ആസിഡിന്‍െറയും വലിയൊരു സ്രോതസാണ് കിവി. ഗള്‍ഭിണികള്‍ ദിവസം ഒരു പഴം എന്ന തോതിലെങ്കിലും കഴിക്കണം. ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ് ഊര്‍ജോല്‍പാദനത്തിനും സഹായകരമാണ്. ശരീരത്തിന് വേണ്ട ഫോളിക് ആസിഡിന്‍െറ പത്ത് ശതമാനത്തോളം ഒരു കിവി പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യമാണ് കിവിയില്‍ അടങ്ങിയിരിക്കുന്ന മറ്റൊന്ന്. ശക്തിയേറിയ എല്ലുകള്‍, പല്ലുകള്‍, ശരീര പേശികള്‍, ആരോഗ്യമുള്ള ഹൃദയം എന്നിവക്ക് ശരീരത്തില്‍ കാല്‍സ്യത്തിന്‍െറ സാന്നിധ്യം ആവശ്യമാണ്. കാല്‍സ്യം ശരീരത്തിലേക്ക് ആഗീരണം ചെയ്യാന്‍ സഹായിക്കുന്ന മഗ്നീഷ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായമുള്ളവരും കുട്ടികളും കിവി കഴിക്കാന്‍ ഒട്ടും മടി കാണിക്കരുത്.

ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. അവോക്കാഡോയില്‍ ഉള്ളത്ര ഊര്‍ജമില്ല എങ്കിലും അതിനേക്കാള്‍ ഇരട്ടിയലധികം വൈറ്റമിന്‍ ഇയും ഒപ്പം കോപ്പര്‍, മാംഗനീസ്, ക്രോമിയം ഈ ചൈനക്കാരനില്‍ അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

നിങ്ങളുടെ രക്തത്തില്‍‌ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടാം. കൂടാതെ ഇടക്കിടെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധി കവിയുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

ശുദ്ധീകരിച്ച പഞ്ചസാര, ഡെസെര്‍ട്ടുകള്‍, സിറപ്പുകള്‍, ഗ്ലൂക്കോസ്, ജാം, മൊളാസസ്, ഫ്രൂട്ട് ഷുഗര്‍, ഐസ്ക്രീം, കേക്ക്, പേസ്ട്രി, മധുരമുള്ള ബിസ്കറ്റുകള്‍, ചോക്കലേറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ക്രീം, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. അനാരോഗ്യകരമായ ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും, കുക്കീസും, ടിന്നലടച്ച സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.

 ഗ്രീന്‍ ടീയോ പാര്‍സ്‍ലി ടീ, ബ്ലൂബെറി ലീഫ് ടീ,വാല്‍നട്ട് മരത്തിന്‍റെ മൂപ്പെത്താത്ത ഇലകള്‍ ഉപയോഗിച്ചുള്ള ചായയോ പോലുള്ള ഹെര്‍ബല്‍‌ ടീകള്‍ ഉപയോഗിക്കാം. കൂടാതെ പഞ്ചസാരയ്ക്ക് പകരം ഈത്തപ്പഴം ഉപയോഗിക്കാം. സ്കിമ്മ്ഡ് മില്‍ക്ക്, വീട്ടില്‍ തയ്യാറാക്കിയ കോട്ടേജ് ചീസ് പോലുള്ള കൊഴുപ്പ് കുറഞ്ഞവ നിയന്ത്രിതമായി ഉപയോഗിക്കാവുന്നതാണ്.

ധാന്യങ്ങള്‍, പഴങ്ങള്‍, നട്ട്സുകള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രമേഹരോഗത്തിന് അനുയോജ്യമായ ഭക്ഷണങ്ങളാണ്. വെള്ളരിക്ക, ചീര, ഉള്ളി, വെളുത്തുള്ളി, ബീന്‍സ്, മുള്ളങ്കി, തക്കാളി, ക്യാരറ്റ്, മധുരമുള്ളങ്കി, കാബേജ്, ആര്‍ട്ടിചോക്ക് എന്നിവ പ്രമേഹത്തിന് ഫലപ്രദമാണ്. നിറമുള്ള പച്ചക്കറികള്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. യീസ്റ്റും, ചെറുപയര്‍ മുളപ്പിച്ചതും ശരീരത്തിന് ഗുണകരമാണ്.

കൊളസ്‌ട്രോളിനെ തോല്‍പ്പിക്കാന്‍ വെണ്ടയ്ക്ക വെള്ളം

കൊളസ്‌ട്രോള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഗുരുതരമായി മാറുകയാണ് ചെയ്യാറുള്ളത്. ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളുടേയും തുടക്കം കൊളസ്‌ട്രോളിലാണ് തുടങ്ങുന്നത് എന്നതാണ് കാര്യം. എല്ലാവരുടേയും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും ആണ് ഇത്.

ഇനി കൊളസ്‌ട്രോളിനെ പേടിക്കണ്ട

       രക്തത്തിലൂടെയാണ് കൊളസ്‌ട്രോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്. രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുക് പൊലുള്ള കൊഴുപ്പിനെയാണ് കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. എന്നാല്‍ ഈ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ നമ്മുടെ വെണ്ടയ്ക്കക്ക് കഴിയും. എങ്ങനെയെന്ന് നോക്കാം.

കൊളസ്‌ട്രോളും വെണ്ടയ്ക്കയും

കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കാന്‍ വെണ്ടയ്ക്കക്ക് കഴിയും. വെണ്ടയ്ക്കയുടെ നിരവധി ആരോഗ്യഗുണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വെണ്ടയ്ക്ക വെള്ളം ഉണ്ടാക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. വെണ്ടയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി അതിന്റെ രണ്ടറ്റവും മുറിച്ച് മാറ്റുക. ശേഷം ഇത് നെടുകേ പിളരുക. അതിനു ശേഷം ഇത് വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. ഒരു ദിവസം രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് വെച്ചതിനു ശേഷം പിറ്റേദിവസം ഈ വെണ്ടയ്ക്ക വേറൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് മാറ്റുക. അല്‍പം വെള്ളം കൂടി ചേര്‍ത്താല്‍ മതി. പാനീയം റെഡി.

ദിവസവും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍?

മഞ്ഞള്‍ ശരിയ്ക്കുമൊരു അത്ഭുതവസ്തുവാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മഞ്ഞള്‍ തന്നെയാണ് മുന്നില്‍. ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

കറിക്ക് സ്വാദ് കൂട്ടാനും മഞ്ഞള്‍ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെ ദിവസം തോറും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

മഞ്ഞള്‍ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. പല വിധ അസുഖങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയമില്ല. മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

സന്ധിവേദന

 സന്ധിവേദനയ്ക്ക പരിഹാരം നല്‍കാന്‍ മഞ്ഞളിനെക്കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ. അല്‍പം മഞ്ഞള്‍ സന്ധിവേദന ഉള്ളസ്ഥലത്ത് ഹിമാലയന്‍ സാള്‍ട്ടുമായി മിക്‌സ് ചെയ്ത് പുരട്ടിയാല്‍ ഇത് സന്ധിവേദന ഇല്ലാതാക്കുന്നു.

മുറിവിന് പരിഹാരം

എത്രവലിയ മുറിവാണെങ്കിലും മുറിവിന് പരിഹാരമാണ് മഞ്ഞള്‍. പലപ്പോഴും മുറിവ് പറ്റിയാല്‍ എത്ര വലിയ മുറിവാണെങ്കിലും അതിന് മഞ്ഞള്‍ ഉപയോഗിച്ചാല്‍ പരിഹാരമാകും.

ക്യാന്‍സറിനെ മെരുക്കുന്ന മൃതസഞ്ജീവനി

ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ കൂടുതല്‍ ശക്തമായി പിടിമുറുക്കുകയാണ്. ഇതിനെ പ്രതിരോധിയ്ക്കാന്‍ പല നൂതന ചികിത്സാമാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് പലപ്പോഴും ക്യാന്‍സര്‍ എന്ന മഹാവിപത്തിലേക്ക് നമ്മളെ തള്ളി വിടുന്നത്. എന്നാല്‍ ക്യാന്‍സറിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധിയ്ക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്.

എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ വേരോടെ പിഴുതി മാറ്റാം എന്നതാണ്. അസിഡിക് ഭക്ഷണങ്ങളിലെ പി എച്ച് ലെവല്‍ മാറുന്നത് ക്യാന്‍സറിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുത്തുന്നു. താഴെ പറയുന്ന ഒറ്റമൂലി ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പിടി ചീരയുടെ ഇല, മൂന്ന് കേലെ ഇല, ഒരു നാരങ്ങ, അരക്കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ തക്ക രീതിയിലുള്ള പാനീയം തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

എല്ലാം വസ്തുക്കളും നല്ലതുപോലെ മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്തതിനു ശേഷം അല്‍പം തണുപ്പിച്ച് ഉപയോഗിക്കാം. എ്ന്നും വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കാം.